SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Deepika Padukone Maternity Wear: 48,000 രൂപയുടെ സ്റ്റൈലിഷ് വസ്ത്രവുമായി ദീപിക, മകൾ ദുവയ്ക്കൊപ്പമുള്ള ചിത്രവുമായി താരങ്ങള്‍

ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും പങ്കുവെച്ച പുതിയ ചിത്രത്തിലെ ദീപികയുടെ വസ്ത്രത്തിന്റെ വില ചര്‍ച്ചയാകുന്നു

Written By Mekha P Panicker Updated by Mekha P Panicker
Published: Sep 09, 2026, 11:53 AM | Updated: Sep 09, 2026, 11:53 AM

കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും മകള്‍ ദുവയ്ക്കൊപ്പമുള്ള മെന്റേണിറ്റി ചിത്രം പങ്കുവെച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്നേഹത്തിനും അനുഗ്രഹത്തിനും താരങ്ങള്‍ നന്ദി കുറിച്ചു. ആരാധകര്‍ക്കൊപ്പം തന്നെ സെലിബ്രിറ്റികളും ചിത്രം ഏറ്റെടുത്തു. 2 വയസുകാരി ദുവയും ചെറുപ്പത്തിലെ രണ്‍വീറും തമ്മില്‍ സാമ്യം ഏറെയാണെന്ന് ആരാധകര്‍ പറയുന്നു.

താരദമ്പതിമാര്‍ പങ്കുവെച്ച ചിത്രം ബ്ലാങ്ക് ആന്റ് വൈറ്റ് ആണെങ്കിലും ദീപികയുടെ വസ്ത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വെള്ള നിറത്തില്‍ ലേസ് കട്ട് വര്‍ക്കുള്ള ടോപ്പും ഫ്ലോറല്‍ ലേസ് പാന്റുമാണ് ദീപികയുടെ വേഷം. ഡെമെ ബൈ ഗബ്രിയേലയുടെ (Deme by Gabriella) കിയാന സെറ്റ് (Kianna Set) ആണ് ദീപിക തിരഞ്ഞെടുത്തിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ സെറ്റിന് ഏകദേശം 48,643 രൂപയാണ് വില!

മോഡലും ഫാഷന്‍ ഡിസൈനറുമായ ഗബ്രിയേല ഡെമെട്രേിഡ് സ്ഥാപിച്ച ഇന്ത്യന്‍ ഫാഷന്‍ ബ്രാന്‍ഡാണ് ഡെമെ ബൈ ഗബ്രിയേല (Deme by Gabriella). സെലിബ്രിറ്റികള്‍ക്കിടിയില്‍ ഏറെ പ്രശസ്തമാണ് ഈ ബ്രാൻഡ്. ദീപിക മാത്രമല്ല കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളും ഡെമെ ബൈ ഗബ്രിയേല വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാലിന്റെ ഭാര്യയാണ് ഗബ്രിയേല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author