Atlee on Naslen: സിനിമലോകം ഇവൻ ഭരിക്കും! നസ്‌ലന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ അറ്റ്ലി
സീൻ എന്ന തമിഴ് സിനിമയിലെ പ്രകടനത്തിൽ നസ്ലിനെ പ്രശംസിച്ച് സംവിധായകൻ അറ്റ്ലി.
സൂര്യ നായകനായ ‘സീൻ’ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോക്സ് ഓഫീസിലും ചിത്രം അതിന്റെ കുതിപ്പ് തുടരുകയാണ്. പ്രേക്ഷകരെ കൂടാതെ നിരവധി സെലിബ്രേറ്റികളും ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തിൽ സിനിമയെയും അതിലെ താരങ്ങളെയും പ്രശംസിച്ചിരിക്കുകയാണ് സംവിധായന്‍ അറ്റ്ലി.
വളരെക്കാലത്തിന് ശേഷം പുതുമയുള്ള ആഖ്യാനവുമായി എത്തിയ ഒരു പക്കാ കൊമേഴ്ഷ്യൽ ചിത്രമാണ് സീൻ എന്നാണ് അറ്റ്ലി വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഈശ്വരൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നസ്‌ലിനെ അറ്റ്‌ലി പ്രത്യേകം പ്രശംസിച്ചു. ഭാവിയിലെ സൂപ്പർതാരമായി മാറാൻ സാധ്യതയുള്ള താരമാണ് നസ്ലൻ എന്ന് അറ്റ്ലി പറഞ്ഞു. താരത്തിന്റെ അഭിനയമികവും സ്ക്രീൻ പ്രസൻസും തന്നെ അത്ഭുതപ്പെടുത്തിയെന്നും അറ്റ്‌ലി കൂട്ടിച്ചേർത്തു.
അറ്റ്ലിയുടെ വാക്കുകൾ...
‘’എന്തൊരു സിനിമയാണ് സീൻ. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും ഫ്രഷും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമായ കഥപറച്ചിലുള്ള ഗംഭീര കമേഴ്സ്യൽ എന്റർടെയ്നർ കാണുന്നത്! ജിത്തുവിന്റെ കഥപറച്ചിലിന്റെ ആരാധകനാണ് ഞാൻ. ഈ ചിത്രം ശരിക്കും സവിശേഷമാണ്.
സൂര്യ സാർ, എന്തൊരു ഗംഭീര പ്രകടനമായിരുന്നു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാനാകുന്ന ചിത്രം.
നസ്‌ലൻ, എന്തൊരു അഭിനേതാവാണ്! അതിശയിപ്പിക്കുന്ന വ്യക്തിപ്രഭാവവും സ്ക്രീൻ പ്രസൻസുമുണ്ട് നസ്ലന്. ഒരു സൂപ്പർതാരം കൂടി പിറക്കുകയാണിവിടെ! തീർച്ചയായും നസ്ലൻ സിനിമാലോകം ഭരിക്കും.
പിന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി നസ്രിയ. തമിഴിലേക്കുള്ള മനോഹരമായ തിരിച്ചുവരവാണിത്! ഒരു ആയാസവുമില്ലാതെയുള്ള ഹ്യൂമറും, ചാമും, ആ കുഞ്ഞു കുഞ്ഞു ഭാവങ്ങളുമൊക്കെ വേറെ ലെവൽ ആയിരുന്നു! ഇനിയും നസ്രിയയെ സ്ക്രീനിൽ ഒരുപാട് കാണണം!
ആനന്ദരാജ് സാർ ഗംഭീര പ്രകടനം ആയിരുന്നു! സുഷിൻ ശ്യാമിന്റെ സംഗീതം, സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരുടെയും മികച്ച പ്രകടനവും എടുത്തുപറയേണ്ടതാണ്!
നിർമാതാക്കൾക്കും 'ഴഗരം സ്റ്റുഡിയോസി'ലെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. സൂര്യ സാറിനും ജ്യോതിക മാഡത്തിനും സ്നേഹവും ആശംസകളും. ശരിക്കും ഫുൾ ഓൺ ഫൺ റൈഡ്.’’
തമിഴ് ക്രൈം-കോമഡി ചിത്രമായ 'സീൻ' തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ നിന്ന് 174.40 കോടിയിലധികം രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള നെറ്റ് കളക്ഷൻ 90.08 കോടി രൂപയാണ് (ഗ്രോസ് കളക്ഷൻ 104.73 കോടി രൂപ). ഇതിൽ തമിഴ് പതിപ്പാണ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നതെന്നാണ് റിപ്പോർട്ട്. ഒപ്പം തെലുങ്ക് ഡബ്ബ് പതിപ്പിനും മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. കൂടാതെ ഓവർസീസ് വിപണിയിൽ നിന്ന് മാത്രം 61.25 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.