SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Jithu Madhavan: ആ സിനിമയ്ക്ക് സംഭവിച്ചത് ഇതാണ്! മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ

Entertainment

മോഹൻലാലുമായുള്ള പ്രൊജക്ട് ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ.

Edited by Karthika V Updated by Karthika V
Published: Oct 28, 2026, 02:46 PM | Updated: Oct 28, 2026, 02:46 PM

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനിരുന്ന ചിത്രം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ. മോഹൻലാലുമായുള്ള ആ പ്രോജക്ട് ഉപേക്ഷിച്ച അവസ്ഥയിലാണുള്ളതെന്ന് ജിത്തു പറഞ്ഞു. ലാൽ സാറിനെ മനസിൽ കണ്ടെഴുതിയതാണ് ആ കഥ. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിലേക്ക് മറ്റൊരാളെ കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറ‍ഞ്ഞത്.

മറ്റൊരാളെ നായകനാക്കി ആ സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെന്നും ജിത്തു പറയുന്നു. സാധാ സാധാരണ മലയാള സിനിമകളെക്കാൾ കൂടുതൽ ദിവസങ്ങൾ ഷൂട്ടിങ്ങിനായി ആവശ്യമായിരുന്നു ഈ ചിത്രത്തിന്. ഒരു സാധാരണ സിനിമയ്ക്ക് വേണ്ടി വരുന്ന ദിവസങ്ങൾ പോലെ ഇതിന്റെ ഷെഡ്യൂളും കുറയ്ക്കാന്‍ നോക്കിയെങ്കിലും അത് ശരിയായില്ലെന്ന് സംവിധായകൻ പറ‍ഞ്ഞു. കാരണം ആ സിനിമയ്ക്ക് അത്രയും ദിവസങ്ങൾ തന്നെ വേണമായിരുന്നുവെന്നും ഒരുപാട് ആക്‌ഷൻ സീക്വൻസുകൾ അതിലുണ്ടായിരുന്നുവെന്നും ജിത്തു കൂട്ടിച്ചേർത്തു.

മോഹൻലാൽ സർ ആ സമയം തുടർച്ചയായി സിനിമകൾ ചെയ്തിരുന്നു. അതിനാൽ അത്രയും ദിവസങ്ങൾ ഷൂട്ടിം​ഗിനായി മാറ്റിവയ്ക്കാൻ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഇതാണ് ആ സിനിമയ്ക്ക് സംഭവിച്ചതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഒരു അഭിമുഖത്തിൽ ഇത് പറയുന്നത് ശരിയാണോ എന്നുപോലും തനിക്കറിയില്ലെന്നും ജിത്തു മാധവൻ പറഞ്ഞു.

സൂര്യ, നസ്രിയ, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ’സീൻ’. ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 6ന് തിയേറ്ററുകളിലേത്തും. സൂര്യ നായകനും നസ്രിയ നായികയുമാകുമ്പോൾ നസ്ലെൻ എത്തുന്നത് വില്ലൻ വേഷത്തിലാണ്. മലയാള സം​ഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിനായി സം​ഗീതമൊരുക്കുന്നത്. സുഷിന്‍റെ ആദ്യ തമിഴ് ചിത്രവുമാണ് സീന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author