iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

The Dirty Picture 2: 'ദി ഡേർട്ടി പിക്ചർ 2' വരുന്നു, പുതിയ നായികയുടെ കഥയെന്ന് ഏക്ത കപൂര്‍

Entertainment

ദി ഡേർട്ടി പിക്ചറിന്റെ രണ്ടാം ഭാഗത്തിനായി പുതിയ കഥ കണ്ടെത്തിയതായി നിര്‍മ്മാതാവ് ഏക്ത കപൂർ

മരണപ്പെട്ട നടി സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി വിദ്യാ ബാലൻ നായികയായി എത്തിയ ബോളിവുഡ് ചിത്രമാണ് 'ദി ഡേർട്ടി പിക്ചർ'. 2011-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം വിദ്യാ ബാലൻ സ്വന്തമാക്കി. വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാവ് ഏക്ത കപൂർ. 'ദി ഡെർട്ടി പിക്ചർ' സീക്വലിന്റെ പണിപ്പുരയിലാണ് താനെന്ന് ഏക്ത വെളിപ്പെടുത്തി.

ആദ്യ സിനിമ നടി സില്‍ക്ക് സ്മിതയുടെ ജീവിതത്തിലെ ചില കാര്യങ്ങളെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചതെങ്കില്‍ രണ്ടാം ഭാഗം മറ്റൊരു നടിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണെന്ന് ഏക്ത പറയുന്നു. എന്നാല്‍ ആരാണ് അതെന്ന് ഏക്ത വെളിപ്പെടുത്തിയില്ല. ആദ്യ ഭാഗം ഇറങ്ങി 15 വര്‍ഷത്തിന് ശേഷമാണ് താന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പുതിയ കഥ കണ്ടെത്തിയതെന്ന് ഏക്ത പറയുന്നു.

വിദ്യാ ബാലന്‍ നായികയായി എത്തിയ ദി ഡേർട്ടി പിക്ചറില്‍ നസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലൈംഗികതയെക്കുറിച്ചുള്ള സാമൂഹിക സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുകയും തന്റെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ വിധിക്കപ്പെടുകയും ചെയ്ത സ്ത്രീയുടെ കഥയായിരുന്നു ദി ഡേർട്ടി പിക്ചര്‍ അവതരിപ്പിച്ചത്. സില്‍ക്ക് സ്മിതയെ താന്‍ ഒരിക്കലും ഒരു ഇരയായി കണ്ടിട്ടില്ലെന്ന് ഏക്ത വിശദീകരിച്ചു.

450-ലധികം സിനിമകളില്‍ തെന്നിന്ത്യയില്‍ ഉടനീളം അഭിനയിച്ച നടിയാണ് സില്‍ക്ക് സ്മിത. 1980 കളിലും 1990 കളിലും ഏറ്റവും തിരക്കേറിയ നായികയായിരുന്നു സില്‍ക്ക് സ്മിത. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ ചെന്നൈയിലെ വസതിയില്‍ വെച്ച് 35-ാം വയസ്സിലാണ് സില്‍ക്ക് സ്മിത ജീവനൊടുക്കിയത്. സാമ്പത്തിക നഷ്ടവും സിനിമാരംഗത്തെ തിരിച്ചടികളുമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ താരം കുറിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.