Jailer 2 OTT Release: ജയിലർ 2 ഒടിടിയിലേക്ക്; നവംബർ 12 മുതൽ സ്ട്രീമിങ്, ഏത് പ്ലാറ്റ്ഫോമിൽ കാണാം?
ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
)
ജയിലർ 2 ഒടിടിയിലേക്ക്. രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ 2 ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയിലെത്തുന്നത്. ചിത്രം ഒക്ടോബർ 12ന് ആണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. നാല് ആഴ്ചയോളമായി ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ്ങിന് എത്തുന്നത്.
ആമസോൺ പ്രൈം വീഡിയോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ജയിലർ 2 ഒടിടിയിൽ സ്ട്രീം ചെയ്യുന്നതിൻറെ തിയതി പുറത്തുവിട്ടു. ഇന്ത്യ ഉൾപ്പെടെ 240ൽ അധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം ഒടിടിയിൽ കാണാൻ സാധിക്കും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം സ്ട്രീം ചെയ്യുക.
തിയേറ്ററുകളിൽ നിന്ന് റെക്കോർഡ് ബോക്സ്ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്. ചിത്രത്തിൽ രജനീകാന്തിനൊപ്പം മോഹൻലാൽ, വിജയ് സേതുപതി, ഹൃത്വിക് റോഷൻ, എസ്ജെ സൂര്യ, ശിവരാജ്കുമാർ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, രമ്യ കൃഷ്ണൻ, വിദ്യാ ബാലൻ, യോഗി ബാബു, നമോ നാരായണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)