SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Actress Savithri Sreedharan passed Away: നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

Savithri Sreedharan: മികച്ച നാടക നടിക്കുള്ള അവാർഡുകൾക്ക് പുറമെ, സംഗീത നാടക അക്കാദമി അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 23, 2026, 01:38 PM | Updated: Sep 23, 2026, 01:38 PM

കോഴിക്കോട്: നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

സാവിത്രി പ്രശസ്തയായത് 2018 ലെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയിലെ അഭിനയത്തിന് അറുപത്തിയാറാമത്തെ ദേശീയ ചലച്ചത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. നടിയുടെ മറ്റ് ചിത്രങ്ങൾ വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, വൈറസ്, പപ്പൻ, പട എന്നിവയാണ്. സിനിമയ്ക്കും മുൻപേ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വിഖ്യാത നാടകകൃത്ത് കെടി മുഹമ്മദിന്റെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിരന്തന തിയറ്റേഴ്സ്, കലിംഗ, കോഴിക്കോട് സ്റ്റേജ് തുടങ്ങിയ നാടക ട്രൂപ്പുകളുടെ ഭാഗമായി ആയിരക്കണക്കിന് നാദങ്ങളിലാണ് സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ താരം നേടിയിട്ടുണ്ട്. 1977 ലും ശേഷം 93 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

എംടി യേശുദേവൻനായരുടെ കടവ് എന്ന ചിത്രത്തിലൂടെയാണ് സാവിത്രി വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author