I'm Game Ott: കാത്തിരിപ്പിനൊടുവിൽ 'ഐ ആം ഗെയിം' ഒ.ടി.ടിയിലേക്ക്! എവിടെ, എപ്പോൾ കാണാം?
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ഒടിടിയിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം.
ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ഒടിടി റിലീസിന് എത്തുന്നു. തിയറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസത്തിലധികം ആയിട്ടും ചിത്രത്തിന്റെ ഒടിടി റിലീസ് വൈകുന്നതിൽ പ്രേക്ഷകരിൽ ഉയർന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്. സെപ്റ്റംബർ 3നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു.
ജിയോ ഹോട്ട്സ്റ്റാറാണ് ഐ ആം ഗെയിമിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ 6ന് സ്ട്രീമിങ് തുടങ്ങും. ജിയോ ഹോട്ട്സ്റ്റാറിനെ പുറമെ രണ്ട് പ്ലാറ്റ്ഫോമുകളായിരുന്നു ചിത്രത്തിന്റെ ഒടിടി ഡിജിറ്റൽ അവകാശത്തിനായി മുൻപന്തിയിലുണ്ടായിരുന്നത്. സോണി ലിവ്, സീ5 എന്നീ പ്ലാറ്റ്ഫോമുകളും ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾക്കായി രംഗത്തെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഒടുവിൽ ജിയോ ഹോട്ട്സ്റ്റാർ തന്നെ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുകയാണ്.
ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ഐ ആം ഗെയിം. ചൂത് കളിയും വാതുവെയ്പ്പുമാണ് പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. ദുൽഖറിൻ്റെ വേഫാറെർ ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. കായദു ലോഹർ, മിസ്കിൻ, ആൻ്റണി വർഗീസ്, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട്, കതിർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
സംവിധായകൻ നിഹാസ് ഹിദായത്തിൻ്റെ കഥയ്ക്ക് സജീർ ബാബയും ബിലാൽ മൊയ്തവും ഇസ്മൈൽ അബൂബക്കറും ചേർന്നാണ് തിരക്കഥ രചിച്ചത്. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്നാണ്. ജിംഷി ഖാലിദാണ് സിനിമയുടെ ഛായാഗ്രഹകൻ. ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.