SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Room NO: 9 Movie: ജഗദീഷും ഉർവശിയും ഒന്നിക്കുന്ന 'Room NO: 9' പോസ്റ്റർ പുറത്ത്

Entertainment

ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടിന് ശേഷം ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Oct 02, 2026, 06:33 PM | Updated: Oct 02, 2026, 06:33 PM

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജനപ്രിയ കൂട്ടുകെട്ടുകളിൽ ഒന്നായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിച്ചെത്തുന്നു. റൂം നമ്പർ 9 എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ ഈ പ്രിയപ്പെട്ട കോമ്പോ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

എൺപതുകളിലും തൊണ്ണൂറുകളിലും സ്ത്രീധനം, ഭാര്യ, സിംഹവാലൻ മേനോൻ തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ഇവർ വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകവും ആരാധകരും. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻറെ പോസ്റ്റർ ഇതിനോടകം തന്നെ വലിയ ആകാംക്ഷ ഉണർത്തുന്നതാണ്.

ഉർവശിയുടെ കഥാപാത്രം പടികൾ ഇറങ്ങി വരുമ്പോൾ ജഗദീഷിൻറെ കഥാപാത്രം പടികൾ കയറുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഇരു കഥാപാത്രങ്ങളുടെയും മുഖത്ത് ദുരൂഹത നിറഞ്ഞുനിൽക്കുന്നതിനൊപ്പം ഇവർ നിൽക്കുന്ന രണ്ട് പടികളിലും വീഴുന്ന വെളിച്ചവും വ്യത്യസ്തമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

സിനിമാറ്റിക് ഡ്രീംസിൻറെ ബാനറിൽ വിലാസ് കുമാറാണ് ഈ ചിത്രം നിർമിക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം ചിത്രസംയോജനവും നിർവഹിക്കുന്നു. മനു ജഗത് പ്രൊഡക്ഷൻ ഡിസൈനറായും അനീവ് സുകുമാർ ചീഫ് അസോസിയേറ്റായും പ്രവർത്തിക്കുന്നു.

കൈലാസ് മേനോനും ശങ്കർ ശർമ്മയും ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബികെ ഹരിനാരായണൻ ആണ്. ശങ്കർ ശർമ തന്നെയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും പ്രദീപ് ഗോപാലകൃഷ്ണൻ മേക്കപ്പും കൈകാര്യം ചെയ്യുന്നു.

സജീവ് ചന്ദിരൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. യെല്ലോ ടൂത്ത്സ് പബ്ലിസിറ്റി ഡിസൈൻസും ശ്രീജിത്ത് ശ്രീനിവാസൻ സൌണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. കളറിസ്റ്റ് രംഗ്റേസ് മീഡിയവർക്സും സ്റ്റിൽസ് റിഷാജ് മുഹമ്മദുമാണ്. ശ്രാവൺ സത്യ, അനിൽ അലക്സ് എന്നിവരാണ് സാഹസിക രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൻറെ മാർക്കറ്റിങ് അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വിഎസ് എന്നിവരും പിആർഒ ആതിര ദിൽജിത്തുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author