Jailer 2 Trailer: ബോക്സ് ഓഫീസ് തകർക്കാൻ 'ജയിലർ 2'! മാസ് ട്രെയിലറെത്തി; രജനീകാന്തിനൊപ്പം മോഹൻലാലും സൂരാജും
‘ജയിലർ 2’ ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻറെ ഏവരും കാത്തിരുന്ന ട്രെയിലർ റിലീസ് ചെയ്തു.
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ജയിലറിന്റെ രണ്ടാം ഭാഗമായ 'ജയിലർ 2'വിന്റെ പവർ പാക്ക്ഡ് ട്രെയിലറെത്തി. ഒന്നാം ഭാഗത്തിലെ വില്ലൻ വർമന്റെ (വിനായകൻ) സഹായികളെയും പിന്നണിയിലുള്ളവരെയും തേടിയുള്ള മുത്തുവേൽ പാണ്ഡ്യന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മോഹൻലാൽ, ശിവരാജ് കുമാർ, വിദ്യാ ബാലൻ, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വർമന്റെ ഏറ്റവും അടുത്ത സഹായിയായാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 'ജയിലർ 2' ഒക്ടോബർ 15-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ, വീഡിയോകൾ, പാട്ടുകൾ എന്നിവയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വൻ ഹിറ്റ് സംഗീതമൊരുക്കുന്നത്.
ബോക്സ് ഓഫീസ് ചരിത്രം കുറിച്ച ആദ്യ ഭാഗം വൻ വിജയമായിരുന്നു. സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് 'ജയിലർ 2'വിനായി. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് വീണ്ടുമെത്തുമ്പോൾ വൻ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ കേരളത്തിലെയും കർണാടകത്തിലെയും വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.