Mayan Release: ജയസൂര്യ-ജിതിൻ കെ. ജോസ് ചിത്രം റിലീസിന് ഒരുങ്ങുന്നു; 'മായൻ' ഡിസംബർ 3ന് എത്തും!
ജയസൂര്യ നായകനാകുന്ന ‘മായൻ’ എന്ന ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിനാണ് ചിത്രം റിലീസിനെത്തുന്നത്.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ">'മായൻ' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പാലായിൽ വെച്ചാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായത്. ">ചിത്രം 2026 ഡിസംബർ 3-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. റഷ്യയിൽ തുടക്കമിട്ട ചിത്രീകരണം പിന്നീട് കേരളത്തിലാണ് പൂർത്തിയാക്കിയത്. സൂപ്പർ ഹിറ്റ് ചിത്രം 'കളങ്കാവലി'ന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ഓർഡിനറി', 'അനാർക്കലി' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മായൻ. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'മായൻ ചാപ്റ്റർ 1' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് 'ബിയോണ്ട് ദ ഷാഡോസ്' എന്നാണ് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയസൂര്യ പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.
ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദ് ആണ്. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സുനില്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ - രോഹിത് ആര്‍ നായര്‍, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബോസ് വി, വരികള്‍ - രാജീവ് ഗോവിന്ദന്‍, ജിതിന്‍ കെ ജോസ്, കോ - റൈറ്റര്‍ - ശ്രീഖില്‍ ശ്രീനിവാസന്‍, സ്റ്റില്‍സ് - സിനത് സേവ്യര്‍, പ്രോജക്ട് ഡിസൈനര്‍ - ആന്റണി സ്റ്റീഫന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.