Kajal Aggarwal Accident: മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് കാജല്‍ അഗര്‍വാള്‍
'ഇന്ത്യന്‍ 2' സിനിമയുടെ സെറ്റിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് കാജല്‍ അഗര്‍വാള്‍.
കമല്‍ഹാസന്‍ നായകനായ 'ഇന്ത്യന്‍ 2' സിനിമയുടെ സെറ്റിലുണ്ടായ ക്രെയിന്‍ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് നടി കാജല്‍ അഗര്‍വാള്‍. 2020 ഫെബ്രുവരിയില്‍ ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ ചിത്രീകരണത്തിനിടെയാണ് 100 അടി ഉയരമുള്ള ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു.
അന്ന് അപകടത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കുകയും ഒന്‍പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രോസ്തെറ്റിക് മേക്കപ്പിലായിരുന്ന കാജലിനെ ടെന്റില്‍നിന്ന് ആരോ പിടിച്ചു മാറ്റിയത് കൊണ്ടാണ് താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് നടി പറയുന്നു. എന്നാല്‍ ആരാണ് രക്ഷിച്ചതെന്ന് പിന്നീട് കണ്ടെത്താനായില്ലെന്നും താരം വ്യക്തമാക്കി.
രാത്രിയില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ സെറ്റിലുണ്ടായിരുന്നവര്‍ പെട്ടെന്ന് പരിഭ്രാന്തരായി ഓടന്‍ തുടങ്ങി. സംഭവം എന്താണെന്ന് അറിയാതെ താനും ഓടി എന്നല്‍ കണ്‍സോള്‍ ടേബിളില്‍ തട്ടി കാജല്‍ നിലത്ത് വീണു. തിരിഞ്ഞുനോക്കാന്‍ ശ്രമിച്ചപ്പോഴാണ് 100 അടി ഉയരമുള്ള ക്രെയിന്‍ തന്റെ നേര്‍ക്ക് തകര്‍ന്നുവീഴുന്നത് കാജല്‍ കണ്ടത്. അനങ്ങാന്‍ പോലും കഴിയാതെ താന്‍ സ്തംഭിച്ചുനിന്നപ്പോള്‍ ആരോ ഒരു കൈകൊണ്ട് തന്നെ ടെന്റില്‍ നിന്ന് പുറത്തേക്ക് വലിച്ചുമാറ്റിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ തന്നെ ആരാണ് രക്ഷിച്ചതെന്ന് ഇപ്പോഴും വ്യക്തതയില്ലെന്ന് കാജല്‍ വ്യക്തമാക്കി.
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ 2' റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് നേടിയത്. സിനിമയുടെ ദൈര്‍ഘ്യവും തിരക്കഥയും വിമര്‍ശനവിധേയമായെങ്കിലും പ്രധാന താരങ്ങളുട പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ'ത്തില്‍ രാവണന്റെ ഭാര്യ മണ്ഡോദരിയുടെ വേഷത്തിലാണ് കാജര്‍ ഒടുവില്‍ അഭിനയിച്ചത്. രണ്‍വീര്‍ കപൂര്‍, യാഷ്, സായ് പല്ലവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.