SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Karate Chandran: നായകനായി ഫഹദ് ഫാസിൽ; ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന ‘കരാട്ടെ ചന്ദ്രന്’ തുടക്കമായി!

Entertainment

ഫഹദ് ഫാസിൽ നായകനാകുന്ന ‘കരാട്ടെ ചന്ദ്രൻ’ എന്ന ചിത്രത്തിൻറെ പൂജ നടന്നു.

Edited by Karthika V Updated by Karthika V
Published: Oct 25, 2026, 12:35 PM | Updated: Oct 25, 2026, 12:35 PM

ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന ‘കരാട്ടെ ചന്ദ്രൻ’ എന്ന ചിത്രത്തിന് തുടക്കമായി. ഒരിടവേളയ്ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുകയാണ്. റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കഴിഞ്ഞ ദിവസം നടന്നു. കോട്ടയത്ത് വച്ചാണ് പൂജ നടന്നത്. ഭാവന സ്റ്റുഡിയോസിന്റെ എട്ടാമത്തെ ചിത്രമാണിത്.

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രം മുതൽ ദിലീഷ് പോത്തന്‍റെ കോ-ഡയറക്ടർ ആയിരുന്നു റോയ്. റോയ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.

എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', 'ചുരുളി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായവരാണിവർ. ഫഹദ് ഫാസിലിനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, ജോണി ആന്റണി, സുധീഷ്, രൺജി പണിക്കർ, ഗോകുൽ സുരേഷ്, സുരേഷ് കൃഷ്ണ, സ്ഫടികം ജോർജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായർ എന്നിവരു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിൽ വൻ വിജയങ്ങൾ സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്‍റെ പുതിയ പ്രോജക്റ്റാണിത്. അതുകൊണ്ട് തന്നെ ചിത്രത്തിനെ കുറിച്ച് വളരെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. 140 ദിവസത്തെ ഷൂട്ട് ആണ് ചിത്രത്തിനായി ചാർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായിട്ടായി സിനിമയുടെ ഷൂട്ടിം​ഗ് നടക്കുക.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം രാകേഷ് ഹരിദാസ് ആണ് നിർവഹിക്കുന്നത്. ചിത്രസംയോജനം: കിരൺ ദാസ് ആണ്. സംഗീതം സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. കലാസംവിധാനം: വിവേക് കളത്തിൽ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

നിവിൻ പോളി, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി വമ്പൻ ഹിറ്റായി മാറിയ ബെത്ലഹേം കുടുംബ യൂണിറ്റ് ആണ് ഭാവന സ്റ്റുഡിയോസിന്റേതായി ഒടുവിലിറങ്ങിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author