SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Miss Universe 2026: മിസ് യൂണിവേഴ്സ് കിരീടപ്രതീക്ഷയ്ക്ക് തിരിച്ചടി, സെമിഫൈനൽ കടമ്പ കടക്കാനാകാതെ മലയാളി സുന്ദരി കെസിയ

Entertainment

മലയാളി താരം കെസിയ ലിസ് മെജോ മിസ് യൂണിവേഴ്സ് 2026 ടോപ്പ് 12-ൽ ഇടംപിടിക്കാതെ മടങ്ങി.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 25, 2026, 10:21 AM | Updated: Nov 25, 2026, 10:21 AM

75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ നിന്ന് പുറത്തായി ഇന്ത്യ. 19-കാരിയായ കെസിയ ലിസ് മെജോയെന്ന മലയാളിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.

116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത വേദിയിൽ ആദ്യ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയിൽ കെസിയ ഉണ്ടായിരുന്നു. എന്നാൽ ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്, കോളംബിയ, നിക്കരാ​ഗ്വ, വെനിസ്വേല, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോ​ഗോ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഉൾപ്പെടുന്ന ടോപ്പ് 12-ൽ ഇടം നേടാൻ കെസിയയ്ക്ക് സാധിച്ചില്ല.

ആ​ഗസ്റ്റിൽ ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 മത്സരത്തിൽ കെസിയ ലിസ് മെജോ വിജയിയായിരുന്നു. 51 ഫൈനലിസ്റ്റുകളെ പരാജയപ്പെടുത്തിയാണ് കെസിയ ദേശീയ കിരീടം സ്വന്തമാക്കിയത്. കേരളത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ് കെസിയ. നിയമ വിദ്യാർത്ഥിനിയായ കെസിയ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മത്സര രംഗത്ത് സജീവമാണ്. 2024-ൽ മിസ് ടീൻ ​ദിവ കിരീടം നേടിയ കെസിയ 2025 ൽ മിസ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായി.

1994-ൽ ഇന്ത്യയിലെ ആദ്യത്തെ മിസ് യൂണിവേഴ്സ് വിജയിയായ സുസ്മിത സെന്നിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. 2001ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ സെലീന ജെയ്റ്റിലി, 2015ലെ മിസ് യൂണിവേഴ്സ് ഇന്ത്യ വിജയിയായ ഉർവശി റൗട്ടേലയും പാനലിലുണ്ടായിരുന്നു. ഇവരെക്കൂടാതെ 2024ലെ മിസ് യൂണിവേഴ്സ് ഇന്ത്യ റിയ സിം​ഗ, ചലച്ചിത്ര നിർമാതാവ് പ്രജ്ഞ കപൂർ, സംരംഭക ദിഷ ലാധിയ, 2025 ലെ മിസ് ചാം അന്ന ബ്ലാങ്കോ, ഡെർമറ്റോളജിസ്റ്റ് ഡോ. സ്തുതി ഖരെ ശുക്ല എന്നിവരും ജൂറിയിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author