Film Title Guideline: സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ ഫിലിം ചേംബര്‍ രംഗത്ത്
സിനിമകളുടെ ടൈറ്റില്‍ മാറ്റ വ്യവസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫിലിം ചേംബര്‍ രംഗത്ത്.
സെൻസർ ബോർഡിന്റെ പുതുക്കിയ മാർഗനിർദേശങ്ങളിലെ വ്യവസ്ഥകൾക്കെതിരെ ഫിലിം ചേംബർ രംഗത്ത്. സെൻസർ ബോർഡ് അനുമതി നൽകുന്നതുവരെ ചിത്രത്തിന്റെ ടൈറ്റിൽ അന്തിമമായി കണക്കാക്കില്ലെെന്ന വ്യവസ്ഥയ്ക്കെതിരെയാണ് പ്രതിഷേധം. ആശങ്കകൾ വ്യക്തമാക്കി ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ, സെൻസർ ബോർഡ് സിഇഒ രാജേന്ദ്ര സിങ്ങിന് കത്തു നൽകി.
സിനിമാ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് സർട്ടിഫിക്കേഷനായി സമർപ്പിക്കുന്നത്. ഈ സമയത്ത് പേരുമാറ്റം നിർദേശിച്ചാൽ അത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ബോർഡിന്റെ മറ്റ് നാല് നിർദേശങ്ങൾ അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. മലയാള സിനിമകളുടെ ടൈറ്റിൽ രജിസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത് ഫിലിം ചേംബറാണ്.
ഒക്ടോബർ 26-നാണ് 18 അംഗങ്ങളെ ഉൾപ്പെടുത്തി സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതും. സിനിമറ്റോഗ്രാഫ് ആക്ട് പ്രകാരം ചിത്രത്തിന്റെ തലക്കെട്ട് പരിശോധിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും എക്സാമിനിങ് അല്ലെങ്കിൽ റിവിസിങ് കമ്മിറ്റിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് ബോർഡ് വ്യക്തമാക്കുന്നു.
'ജനനായകൻ', 'സത്ലജ്', സുരേഷ് ഗോപി നായകമായ 'ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള' തുടങ്ങിയ സിനിമകളുടെ ടൈറ്റിൽ മാറ്റവുമായി ബന്ധപ്പെട്ട മുൻകാല തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ മാർഗനിർദേശങ്ങൾ വന്നിരിക്കുന്നത്. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം ചിത്രത്തിന്റെ തലക്കെട്ട് പരിശോധിക്കാനും ആവശ്യമെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്താനും എക്സാമിനിങ് കമ്മിറ്റിക്കോ റിവിസിങ് കമ്മിറ്റിക്കോ പൂർണ അധികാരമുണ്ട്. അപൂർണ്ണമായ സിനിമകൾ സർട്ടിഫിക്കേഷനായി സമർപ്പിക്കാൻ പാടില്ലെന്നും മുൻകൂട്ടി പ്രഖ്യാപിച്ച് റിലീസ് തീയതി സർട്ടിഫിക്കേഷൻ നടപടികളിൽ പരിഗണിക്കില്ലെന്നും ബോർഡ് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.