SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Khushbu Sundar: 40 കിലോ കുറച്ച് അത്ഭുതപ്പെടുത്തിയ ഖുശ്ബു തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യവും വെളിപ്പെടുത്തി!

Entertainment

ശരീരഭാരം കുറച്ചതിന് പിന്നാലെ ബ്യൂട്ടി സീക്രട്ട്സും പങ്കുവെച്ച് നടി ഖുശ്ബു സുന്ദ‌ര്‍

Written By Mekha P Panicker Updated by Karthika V
Published: Oct 11, 2026, 02:57 PM | Updated: Oct 11, 2026, 02:57 PM

തങ്ങളുടെ മേക്കോവറിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ താരങ്ങൾ നിരവധിയാണ്. അത്തരത്തിൽ ഒരാളാണ് നടി ഖുശ്ബു സുന്ദർ. 56-ാം വയസ്സിലാണ് ഖുശ്ബു തന്റെ ശരീരഭാരം കുറച്ചത്. 40 കിലോയോളം ഭാരമാണ് നടി ഇത്തരത്തിൽ കുറച്ചത്.

കോവിഡ് ലോക്ക്ഡൗണ്ടിന് പിന്നാലെയാണ് ഖുശ്ബു തന്റെ ശരീരഭാരം നിയന്ത്രിക്കാൻ തുടങ്ങിയത്. ഈ സമയത്ത് താരത്തിന് 99 കിലോയോളം ശരീരഭാരം ഉണ്ടായിരുന്നു. ഷൂട്ടിംഗിനിടയിലുണ്ടായ പരിക്കുകൾ കാരണം കാൽമുട്ടുകൾക്കുണ്ടായ വേദനയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഡോക്ടറാണ് നടിക്ക് ശരീരഭാരം കുറയ്ക്കാൻ നിർദ്ദേശം നൽകിയത്. ഡയറ്റുകളോ ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിന് പകരം ജീവിതശൈലിയിലെ മാറ്റങ്ങൾ ക്രമേണ സ്വീകരിച്ചതാണ് തന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചതെന്ന് ഖുശ്ബു വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ ചർമ്മത്തിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യവും ഖുശ്ബു വെളിപ്പെടുത്തിയിരിക്കുന്നു. പച്ചപ്പാലും കുങ്കുമപ്പൂവും ഉൾപ്പെടെയുള്ള ചില പ്രകൃതിദത്ത കൂട്ടുകളാണ് താരം ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയോ ബദാം ഓയിലോ ഇടയ്ക്കിടെ നടി മുഖത്ത് തേയ്ക്കാറുണ്ട്. രാവിലെ 4:30-നും 5:00-നും ഇടയിലാണ് താരം എഴുന്നേൽക്കുന്നത്. രാവിലെ ചായ ഉണ്ടാക്കുന്ന സമയത്ത് മുഖത്ത് പച്ചപ്പാലാണ് നടി പുരട്ടുന്നത്. ചിലപ്പോൾ കുങ്കുമപ്പൂവിട്ട വെള്ളവും മുഖത്ത് പുരട്ടും. ഇടയ്ക്ക് മുഖത്ത് ബദാം ഓയിലോ വെളിച്ചെണ്ണയോ പുരട്ടാറുണ്ടെന്നും ഖുശ്ബു വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author