Kiara Advani in Toxic: 'ടോക്സിക്' രംഗങ്ങളിലെ വിമര്‍ശനം, ഭര്‍ത്താവ് പറഞ്ഞതിനെക്കുറിച്ച് കിയാര
വിവാഹശേഷമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കിയാര അദ്വാനി.
)
'ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിലെ യാഷുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് കിയാര അദ്വാനി. 'കോഫി വിത്ത് കരൺ' സീസൺ 9-ലാണ് കിയാര അദ്വാനിയും ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയും ചിത്രത്തിലെ ഇത്തരം രംഗങ്ങള്‍ തങ്ങളെ എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കിയത്.
യാഷുമായുള്ള ഇത്തരം രംഗങ്ങൾക്കെതിരെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വിമർശനമുണ്ടായത്. ഇത്തരം ചർച്ചകൾ നടക്കുമ്പോൾ പോലും ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയെ ഇക്കാര്യങ്ങൾ ബാധിച്ചില്ലെന്ന് കിയാര പറയുന്നു. ഇക്കാര്യങ്ങൾ ഒരിക്കലും അദ്ദേഹം തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും കിയാര വ്യക്തമാക്കി.
നായികമാര്‍ ട്രോളുകൾക്ക് ഇര
ഓൺ-സ്ക്രീൻ തിരഞ്ഞെടുപ്പുകളുടെ പേരിൽ വർഷങ്ങളായി നടിമാർ ഇത്തരം വിമർശനങ്ങൾ നേരിടുന്നുണ്ട്. ഐശ്വര്യ റായ് അടക്കമുള്ള നടിമാർ വർഷങ്ങളായി ഇത് നേരിടുന്നുണ്ടെന്നും കിയാര അദ്വാനി പറഞ്ഞു. ഇതിലെ ഇരട്ടത്താപ്പുകൾ ആളുകൾ തന്നെ ചോദ്യം ചെയ്തതിനാൽ താൻ പ്രത്യേക വിശദീകരണം നൽകേണ്ടി വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
'ടോക്സിക്ക്' വിമർശനങ്ങൾ
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെന്ന് കിയാര അദ്വാനി വ്യക്തമാക്കി. സിനിമയുടെ പ്രകടനം കടുത്ത നിരാശയുണ്ടാക്കിയെന്നും തനിക്ക് മാനസികമായി വിഷമം ഉണ്ടാക്കിയെന്നും കിയാര തുറന്നുസമ്മതിച്ചു. എന്നാൽ തന്റെ കംഫർട്ട് സോണിന് പുറത്തുള്ള ഒരു കഥാപാത്രത്തെ ഏറ്റെടുത്തതിന് ലഭിച്ച അഭിനന്ദനങ്ങൾ തന്ന സന്തോഷം നല്‍കിയതായും കിയാര വ്യക്തമാക്കി.
കെജിഎഫ് 2-ന് ശേഷം യഷ് അഭിനയിച്ച ചിത്രമാണ് ടോക്സിക്. സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗ്യാങ്സ്റ്റർ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് യാഷ് അഭിനയിച്ചത്. ചിത്രത്തിൽ കിയാര 'നാദിയ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)