iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kerala SSLC Exams: പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു, ഫലം മെയ് മാസത്തിൽ

Career

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 2027 മാർച്ച് 1ന് തുടങ്ങും. മെയ് മാസത്തിലാണ് ഫലപ്രഖ്യാപനം. 

തിരുവനന്തപുരം: സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി (SSLC), ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ (VHSE) പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 മാർച്ച് ഒന്നിന് എസ്.എസ്.എൽ.സി പരീക്ഷകൾ തുടങ്ങും. ഇതിന് മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. ഇത്തവണ ഏകദേശം 4,25,000 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഏപ്രിൽ 5 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിക്കും. മെയ് മാസം ആദ്യവാരത്തോടെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യും.

അതേസമയം ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8ന് തുടങ്ങും. ഡിസംബർ 17 വരെയാണ് പരീക്ഷ നടക്കുക. എൽ.പി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയായിരിക്കും പരീക്ഷ. ഡിസംബർ 18-നാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അതിന് ശേഷം 10 ദിവസത്തെ അവധിക്കായി അടയ്ക്കും. ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.