SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ramayana Movie: ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ കുതിപ്പ്

Entertainment

നിതേഷ് തിവാരിയുടെ 4,000 കോടി ബജറ്റ് ചിത്രം 'രാമായണം' അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 24, 2026, 04:32 PM | Updated: Oct 24, 2026, 04:32 PM

ലോകമെമ്പാടുമുള്ള സിനിമപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണം'. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 4,000 കോടിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതുമുതൽ ചിത്രത്തെക്കുറിച്ച് വലിയ രീതിയിലാണ് പ്രതീക്ഷകള്‍. നവംബർ 5-ന് രാമായണം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് വരുമാനമാണ് ചിത്രം നേടിയത്.

റിപ്പോർട്ടുകൾ പ്രകാരം മുൻകൂർ ടിക്കറ്റ് വിൽപ്പനയിലൂടെ രാമായണം 9.91 കോടി രൂപയാണ് നേടിയത്. 8.72 കോടിയുമായി ഹിന്ദി പതിപ്പാണ് ബുക്കിംഗിൽ മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ 90.89 ലക്ഷം രൂപയുമായി കന്നഡയും 27.63 ലക്ഷം രൂപയുമായി തെലുങ്ക് പതിപ്പുമാണ്. ഒക്ടോബർ 23-ലെ 6 മണിവരെയുള്ള ചിത്രത്തിലെ ആഗോള പ്രീ ബുക്കിംഗിലൂടെ 1.75 കോടി രൂപയാണ് ലഭിച്ചത്. 380 പുതിയ പ്രദർശനത്തിന് അനുമതി ലഭിച്ചതോടെ 4,324 ഷോകളായിരിക്കും രാമായണത്തിന് ഉണ്ടാകുക. അതേസമയം പല തിയേറ്ററുകളിലും സിംഗിൽ സ്ക്രീനുകളില്‍ ഇതുവരെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ തിയേറ്ററുകളിൽ ബുക്കിംഗ് ലഭ്യമാകുമ്പോൾ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന ഇനിയും ഉയരും.

വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കിയാണ് നിതേഷ് തിവാരി ‘രാമായണം’ ഒരുക്കിയിരിക്കുന്നത്. ശ്രീരാമനായി രൺവീർ കപൂറും, സീതയായി സായി പല്ലവിയും എത്തുമ്പോൾ യാഷാണ് ചിത്രത്തിലെ രാവണൻ. സണ്ണി ഡിയോൾ, അനുപം ഖേർ, ലാറ ദത്ത തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ നിർമ്മാണം പ്രമുഖ നിർമ്മാതാവായ നമിത് മൽഹോത്രയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ്. സംഗീത സംവിധായകൻ എ. ആർ. റഹ്മാനോടൊപ്പം ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author