SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rimi Tomy: കേരളത്തിലെ ഷോയ്ക്കായി റിമി ടോമിയും ലിബിനും നാട്ടിൽ, ആശംസയും പിന്തുണയുമായി ഭർത്താവ്

Entertainment

ഹണിമൂണിനും മുംബൈ ഷോയ്ക്കും ശേഷം റിമി ടോമിയും ലിബിനും കേരളത്തിൽ.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 26, 2026, 07:50 PM | Updated: Nov 26, 2026, 07:50 PM

വിവാഹശേഷം ആദ്യമായി ഗായിക റിമി ടോമിയും ഭർത്താവ് ലിബിനും കേരളത്തിലെ വീട്ടിലെത്തി. ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും റിമിയുടെ അമ്മ റാണി ടോമി തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

വിവാഹത്തിനും ഹണിമൂൺ യാത്രയ്ക്കും പിന്നാലെ റിമി സംഗീത പരിപാടികളിൽ സജീവമാണ്. വിവാഹശേഷമുള്ള റിമിയുടെ ആദ്യ ഷോ മുംബൈയിലായിരുന്നു. ഷോയുടെ വിഡിയോ ലിബിൻ മാത്യു തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

റിമിയുടെ ഏറ്റവും പുതിയ ഷോ കേരളത്തിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് റിമിയും ഭർത്താവും കേരളത്തിലെത്തിയത്. റിമിയെ ചേർത്തുപിടിച്ചു നിൽക്കുന്ന മിറർ സെൽഫിയാണ് ലിബിൻ പങ്കുവെച്ചത്. ‘സ്റ്റേജിൽ അടിച്ചു പൊളിക്കാൻ ബേബ് റെഡി’ എന്ന ക്യാപ്ഷനോടെയാണ് ലിബിൻ ഫോട്ടോ പോസ്റ്റ് ചെയ്തത്.

നവംബർ 14-ന് മുംബൈയിൽ വെച്ചായിരുന്നു റിമി ടോമിയുടെയും ഫിറ്റ്നസ് ട്രെയിനറായ ലിബിൻ മാത്യുവിന്റെയും വിവാഹം നടന്നത്. വിവാഹശേഷം കസഖ്സ്ഥാനിലായിരുന്നു ഇരുവരുടെയും മധുവിധു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author