3 Idiots prequel: 'ത്രീ ഇഡിയറ്റ്സ്' രണ്ടാം ഭാഗം വരുമോ? വ്യക്തമാക്കി സംവിധായകൻ രാജ്കുമാർ ഹിരാനി
)
3 ഇഡിയറ്റ്സ് (3 Idiots) എന്ന സിനിമയ്ക്ക് പ്രത്യേക ആരാധകരാണുള്ളത്. ഹിന്ദിയിൽ രാജ്കുമാർ ഹിരാണി സംവിധാനം ചെയ്ത ചിത്രം തമിഴിൽ നൻപൻ (Nanban) എന്ന പേരിൽ ശങ്കറാണ് റീമേക്ക് ചെയ്തത്. 3 ഇഡിയറ്റ്സ് എന്ന ഹിന്ദി ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് നിർമ്മാതാക്കൾ കുറച്ചു കാലം മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തതവരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ ഹിരാണി.
3 ഇഡിയറ്റ്സിന്റെ രണ്ടാംഭാഗം പണിപ്പുരയിലാണെന്നും കഥ ശരിയായ രീതിയിൽ ഒത്തുവന്നാൽ മാത്രമേ മുന്നോട്ട് പോവുകയുള്ളൂ എന്നും രാജ്കുമാർ ഹിരാണി വ്യക്തമാക്കി. 'കാസ്റ്റിംഗ് അതുപോലെ തന്നെയായിരിക്കും. ഞാൻ 'Munna Bhai MBBS'ന്റെ രണ്ടാം ഭാഗമായ 'Lage Raho Munna Bhai' ചെയ്തപ്പോൾ പോലും ആദ്യം രണ്ടാം ഭാഗം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. കാരണം അക്കാലത്ത് സിനിമകളുടെ രണ്ടാം ഭാഗങ്ങൾ അധികം വിജയിച്ചിരുന്നില്ല. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കഥ കൃത്യമായി ഇണങ്ങിയതുകൊണ്ടാണ് ഞാൻ അന്ന് അതിന്റെ രണ്ടാം ഭാഗം ചെയ്തത്. ഒരിക്കലും ഒരു രണ്ടാം ഭാഗം മാത്രമായി എഴുതാൻ ഞാൻ തുനിഞ്ഞിരുന്നില്ല.' എഴുത്ത് ശരിയായ രീതിയിൽ ഒത്തുവന്നാൽ മാത്രമേ 3 ഇഡിയറ്റ്സിന്റെ രണ്ടാംഭാഗവുമായി മുന്നോട്ട് പോവുകയുള്ളൂവെന്ന് രാജ്കുമാർ ഹിരാണി വ്യക്തമാക്കി.
മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിജാത് ജോഷിയും താനും 3 ഇഡിയറ്റ്സിന്റെ രണ്ടാംഭാഗത്തിന്റെ കഥ വികസിപ്പിക്കുകയാണെന്ന് രാജ്കുമാർ ഹിരാണി പറഞ്ഞിരുന്നു. '15-20 വർഷങ്ങൾക്ക് ശേഷം കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് കൃത്യമായി കഥയിൽ കൊണ്ടുവരേണ്ടതുണ്ട്. കോളേജുമായി ബന്ധപ്പെട്ടല്ല അവരിപ്പോൾ ഉള്ളത്. കല്ല്യാണം കഴിഞ്ഞ് കുട്ടികളിൽ എത്തിനിൽക്കുകയാണ്. മധ്യവയ്സകരായ അവരുടെ ജീവിതമാണ് അവതരിപ്പിക്കേണ്ടത്.' ആദ്യ ചിത്രത്തിലെ അതേ നർമ്മം നിലനിർത്തേണ്ടത് വലിയ ജോലിയാണെന്നാണ് അന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.
2009 പുറത്തിറങ്ങിയ ആമിർ ഖാൻ, ആർ. മാധവൻ, ശർമാൻ ജോഷി എന്നിവർ പ്രധാന വേഷത്തിലെത്തിയ 3 ഇഡിയറ്റ്സ് രാജ്കുമാർ ഹിരാനി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. അന്ന് ലോകമെമ്പാടും ബോക്സ് ഓഫീസിൽ ചിത്രം വലിയ വിജയം നേടി. വിദ്യാർത്ഥി ജീവിതത്തിലെ സമ്മർദ്ദങ്ങളും സൗഹൃദവും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ചിത്രം ലോകവ്യാപകമായി 400 കോടിയിലധികം രൂപയാണ് നേടിയത്. ചൈനയിൽ 'അവതാർ' നേടിയ കളക്ഷനെ മറികടന്ന് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായി 3 ഇഡിയറ്റ്സ് മാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)