SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rebecca Santhosh Blouse: 'എന്റെ അമ്മുവിന്റെ കല്ല്യാണം' റബേക്ക സന്തോഷിന്റെ കസ്റ്റമൈസ്ഡ് ബ്ലൗസ് വൈറല്‍

Entertainment

മിനിസ്ക്രീൻ താരം അമൃതയുടെ വിവാഹത്തില്‍ കൗതുകമായി സുഹൃത്ത് റബേക്ക സന്തോഷ് ധരിച്ച 'എന്റെ അമ്മുവിന്റെ കല്ല്യാണം' എന്ന് തുന്നിപ്പിടിപ്പിച്ച ബ്ലൗസ്.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 31, 2026, 12:18 PM | Updated: Oct 31, 2026, 12:18 PM

സോഷ്യൽമീഡിയ പല വിവാഹങ്ങളും ആഘോഷമാക്കാറുണ്ട്. കല്യാണ ദിവസം വധുവരൻമാരുടെ വസ്ത്രത്തിനൊപ്പം തന്നെയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ വസ്ത്രങ്ങളും ശ്രദ്ധപിടിച്ചുപറ്റുന്നത്. സെലിബ്രിറ്റി വിവാഹങ്ങൾ ആണെങ്കിൽ പിന്നെ പറയണ്ട.

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു ട്രെൻഡായിരുന്നു വിവാഹിതരാകാൻ പോകുന്നവരുടെ പേരുകളോ എന്തെങ്കിലും വാചകങ്ങളോ കസ്റ്റമൈസ് ചെയ്ത് സ്വന്തം വസ്ത്രത്തിൽ തുന്നിപ്പിടിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ റബേക്ക സന്തോഷ് അമൃത നായരുടെ വിവാഹത്തിനായി ധരിച്ച 'എന്റെ അമ്മുവിന്റെ കല്ല്യാണം' എന്ന ബ്ലൗസാണ് ഈ ട്രെൻഡിന്റെ ഏറ്റവും പുതിയ ഉദാഹരണം.

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരം അമൃത നായർ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായത്. ബിസിനസ്സുകാരനായ അഖിലാണ് അമൃതയെ വിവാഹം കഴിച്ചത്. എന്നാൽ വധൂവരൻമാരുടെ വസ്ത്രത്തിനെക്കാളും ആളുകൾ ശ്രദ്ധിച്ചത് റബേക്ക സന്തോഷിന്റെ ബ്ലൗസാണെന്ന് തന്നെ പറയാം.

സഹോദരിമാരുടെ വിവാഹത്തിന് ചെയ്യാറുള്ളതുപോലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായതുകൊണ്ടാണ് അമൃതയ്ക്കായി ഈ സർപ്രൈസ് ബ്ലൗസ് ധരിച്ചതെന്ന് റബേക്ക വ്യക്തമാക്കി.

ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന റബേക്ക 'കസ്തൂരിമാൻ' എന്ന പരമ്പരയിലെ 'കാവ്യ' എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 'കളിവീട്', 'ചെമ്പനീർ പൂവ്' തുടങ്ങിയ പരമ്പരകളിലും നായികയായി റബേക്ക അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പരയായ 'കുടുംബവിളക്ക്'എന്ന സീരിയലിലെ 'ശീതൾ' എന്ന കഥാപാത്രത്തിലൂടെയാണ് അമൃത മിനിസ്ക്രീനിൽ സജീവമായത്. തുടർന്ന് 'ഗീതാ ഗോവിന്ദം' അടക്കമുള്ള ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും അമൃത അഭിനയിച്ചു. സീരിയലുകൾക്ക് പുറമെ ടെലിവിഷൻ ഷോകൾ, യൂട്യൂബ് വെബ് സീരിസുകൾ, മോഡലിംഗ്, വ്ളോഗിംഗ് എന്നിവയിലും അമൃത സജീവമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം

TAGS:

About the Author