SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

Entertainment

രണ്ടു ദിവസം മുന്‍പ് ആലപ്പുഴ സെറ്റില്‍വെച്ചാണ് ഷാജി കുമാര്‍ കുഴഞ്ഞുവീണത്.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 10, 2026, 07:57 AM | Updated: Nov 10, 2026, 07:57 AM

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടേയായിരുന്നു അന്ത്യം സംഭവിച്ചത്. 57 വയസായിരുന്നു

പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിരുന്നു. ഷാജി കുമാർ മാസ് ആക്ഷൻ സിനിമകളുടെ ഛായാഗ്രഹകനായിരുന്നു. അദ്ദേഹത്തിൻറെ പ്രവർത്തനം മോളിവുഡിൽ മാത്രമല്ല കോളിവുഡിലും ഒപ്പം ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സ്നിനിമയിൽ സജീവമായിരുന്നു.

അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച 2016 ലെ പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. അദ്ദേഹം കൂടുതലായും പ്രവർത്തിച്ചത് വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായകർക്കൊപ്പമാണ്. ഉത്തമൻ, പകൽപ്പൂരം, പട്ടണത്തിൽ സുന്ദരൻ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികൻ, തുടരും എന്നീ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം ഡിസംബർ 24 ന് പുറത്തിറങ്ങാനിരിക്കെയായിരുന്നു വിയോഗം.

ഷാജി കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ എട്ടുമണിയോടെ സുഹൃത്തിൻ്റെ ഫ്ലാറ്റിലേക്ക് അദ്ദേഹത്തിൻറെ മൃതദേഹം എത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author