SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

യഥാർത്ഥ ലക്‌ഷ്യം സൽമാൻഖാൻ; കനത്ത സുരക്ഷ കണ്ട് പിന്മാറി; നിർണായക വിവരം പുറത്ത്

Entertainment

സൽമാൻ ഖാനും ലോറൻസ് ബിഷ്‌ണോയിയും തമ്മിലുള്ള ദീർഘകാല ശത്രുതയ്ക്ക് കാരണം 1998 ൽ രാജസ്ഥാനിൽ നടന്ന കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ടാണ്.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 21, 2026, 11:39 AM | Updated: Oct 21, 2026, 11:39 AM

കഴിഞ്ഞ ഞായറാഴ്ച ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രാജസ്ഥാനിലെ കോട്ടയിൽ വച്ച് മൂന്നു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

അക്രമികളുടെ യഥാർത്ഥ ലക്‌ഷ്യം ടൈഗർ ഷ്‌റോഫ് അല്ല സൽമാൻ ഖാൻ ആയിരുന്നുവെന്നാണ് പ്രതികൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജൂഹു വെടിവയ്പ്പിൽ ലോറൻസ് സംഘത്തിന്റെ ശരിക്കുള്ള ലക്‌ഷ്യം ബോളിവുഡ് താരം സൽമാൻ ഖാൻ ആണെന്നാണ്. ഇവരുടെ രണ്ടാമത്തെ ഓപ്ഷൻ മാത്രമായിരുന്നു ടൈഗർ ഷ്‌റോഫ്.

റിപ്പോർട്ട് അനുസരിച്ചു ഇവർ ടൈഗർ ഷ്‌റോഫിന്റെ കാറിനു നേരെ വെടിയുതിർക്കുന്നതിന് മുൻപ് ബാന്ദ്രയിലെ സൽമാൻ ഖാന്റെ വീടിനു മുന്നിൽ പോയിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ അവിടെ കണ്ട കനത്ത സുരക്ഷ അവരുടെ പ്ലാനിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അക്രമികൾ ടൈഗർ ഷ്‌റോഫിനുനേരെ വെടിയുതിർത്തത്. സൽമാന്റെ അപ്പാർട്ട്മെന്റിന് മുന്നിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ഈ വെളിപ്പെടുത്തലിനെ തുടർന്ന് ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിലും റോഡിന്റെ ഇരുവശങ്ങളിലുമായി കൂടുതൽ പോലീസ് സുരക്ഷ കർശനമാക്കി.

അക്രമികൾക്ക് ടൈഗർ ഷ്‌റോഫിനെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് ലഭിച്ചതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിൻറെ ആരാധകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നാണ് ടൈഗർ ഷ്‌റോഫ് എല്ലാ ഞായറാഴ്ചയും ഫുട്ബോൾ കളിയ്ക്കാൻ പോകാറുണ്ടെന്ന അക്രമികൾ മനസിലാക്കിയത്. തുടർന്ന് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാത്ത ടൈഗർ ഷ്‌റോഫിനെ ആക്രമിക്കാൻ എളുപ്പമാണെന്ന് മനസിലാക്കാക്കിയ അക്രമികൾ താരത്തെ ലക്ഷ്യമിടുകയായിരുന്നു. തുടർന്ന് നടനെ നിരീക്ഷിക്കുകയിരുന്ന അക്രമിസംഘം നടന്റെ കാർ ഗേറ്റിൽ നിന്നും പുറത്തിറങ്ങിയ ഉടനെ വെടിയുതിർത്തതായും മൊഴി നൽകിയിട്ടുണ്ട്.

പ്രതികളുടെ ലക്‌ഷ്യം വ്യക്തമല്ല

വെടിവയ്പ്പിൽ നിന്നും ടൈഗർ ഷ്‌റോഫ് രക്ഷപെട്ടത് നാലനാരിഴയ്‌ക്കാണ് എന്നാണ് പോലീസ് പറയുന്നത്. രക്ഷപ്പെടാനായി കാത്തുനിന്ന ഒരാൾ ഉൾപ്പെടെ മൂന്നുപേരാണ് നടനെതിരെ വെടിവയ്ക്കാൻ പദ്ധതിയിട്ടിരുന്നത് എന്നാണ് സൂചന. മാത്രമല്ല ഇവർ സൽമാൻഖാന്റെ വീടിന് സമീപവും നിരീക്ഷണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ അക്രമികളുടെ യഥാർത്ഥ ലക്‌ഷ്യം വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. ഇവരുടെ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നും റിപ്പോർട്ടുണ്ട്.

അക്രമികൾ ആരാണ്?

ടൈഗർ ഷ്‌റോഫിന് നേരെ വെടിയുതിർത്ത കേസിൽ രാജസ്ഥാനിലെ കോട്ടയിൽ നിന്നും മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായതിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ ബീഹാറിയുമാണ്. ഇവരെ മുംബൈ പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വൈറലായതോടെയാണ് ബിഷ്ണോയ് സംഘത്തിന്റെ പേര് വരുന്നത്. അനിൽ പണ്ഡിറ്റ് എന്നയാളുടെ പേരിൽ പ്രചരിച്ച ഒരു പോസ്റ്റിൽ ബിഷ്‌ണോയ് സംഘത്തിലെ മറ്റൊരു അംഗമായ ഹർമൻ സിന്ധുവിനൊപ്പം ചേർന്ന് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അവകാശപ്പെട്ടിരുന്നു. പോസ്റ്റിൽ പറഞ്ഞത് ടൈഗർ ഷ്‌റോഫിനു സംഭവിച്ചതിന്റെ ഉത്തരവാദിത്തം അനിൽ പണ്ഡിറ്റും ഹർമൻ സിന്ധുവും ഏറ്റെടുക്കുന്നുവെന്നും കാര്യങ്ങൾ ഫോണിലൂടെ പറഞ്ഞു മനസിലാക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും മുംബൈ സിനിമ വ്യവസായത്തിൽ തങ്ങളുടെ വാക്കുകൾ അനുസരിക്കാത്തവർക്കും സൽമാൻഖാനൊപ്പം പ്രവർത്തിക്കുന്നവരുമായിരിക്കും അടുത്ത ഊഴമെന്നുമാണ് പറഞ്ഞത്.

സൽമാൻഖാനും ബിഷ്ണോയ് സംഘവുമായുള്ള തർക്കം

ഏറെക്കാലമായി സൽമാൻഖാൻ ബിഷ്ണോയ് സംഘത്തിന്റെ നോട്ടപുള്ളിയാണ്. നടനും സംഘവുമായുള്ള പ്രധാന പ്രശ്നം 1998 ൽ ജോദ്പൂരിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻ കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന ആരോപണമാണ്.

രാജസ്ഥാനിലെ ബിഷ്‌ണോയ് സംഘം കൃഷ്ണമൃഗത്തെ വളരെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് സൽമാൻഖാന്റെ ഈ രീതി തങ്ങളുടെ വിശ്വാസങ്ങളോടുള്ള കടുത്ത അവഹേളനമായിട്ടാണ് കണക്കാക്കുന്നതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author