Jailer 2: കോടികര്‍ വാരി 'ജയിലര്‍ 2', തിയേറ്റര്‍ ബുക്ക് ചെയ്ത് സഞ്ജു സാംസണ്‍
രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ജയിലര്‍ 2' കാണാന്‍ തിയേറ്റര്‍ മുഴുവനായി ബുക്ക് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.
ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധനാണ്. രജനികാന്തിന്റെ പുതിയ ചിത്രമായ ജയിലര്‍-2 കാണാന്‍ ഒരു തിയേറ്റര്‍ മുഴുവനായി സഞ്ജു ബുക്ക് ചെയ്തത്!
രജനികാന്തിന്റെ സിനിമകളോടുള്ള തന്റെ ആരാധന സഞ്ജു പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ജയിലര്‍-2 റിലീസ് ദിവസം കാണാന്‍ സാധിക്കാത്തതിന്റെ നിരാശ മാറ്റാനാണ് ഭാര്യക്കൊപ്പവും സുഹൃത്തുക്കളോടൊപ്പവും സിനിമ കാണാന്‍ തിയേറ്റര്‍ മുഴുവനായി സഞ്ജു ബുക്ക് ചെയ്തത്.
'രജനി സാറിന്റെ സിനിമകള്‍ കാണാന്‍ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ഞാന്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. ജയിലര്‍ 2 കാണാന്‍ വൈകിയത് ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നത് കൊണ്ടാണ്.'
തമിഴ് അറിയാവുന്ന ഇന്ത്യന്‍ ടീം താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും സിനിമ കാണാന്‍ എത്തുമെന്നാണ് സഞ്ജു പറഞ്ഞത്.
ഇതിനോടകം ലോകമെമ്പാടുമായി 477.75 കോടി രൂപ കളക്ഷന്‍ നേടി ജയിലര്‍ 2 മുന്നേറുകയാണ്. റിലീസ് ചെയ്ത ദിവസം മാത്രം 125 കോടിയിലേറെ രൂപ സിനിമ നേടിയിരുന്നു. 2023-ല്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രമായ ജയിലറിന്റെ സീക്വലാണ് ജയിലര്‍ 2.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തിയ ചിത്രത്തില്‍ എസ്.ജെ. സൂര്യ, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍, ഹൃതിക് റോഷന്‍, ജാക്കി ഷ്രോഫ് എന്നിവരക്കൂടാതെ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഹാക്കിം ഷാജഹാന്‍ എന്നിവരും ആദ്യ ഭാഗത്തിലുണ്ടായ മറ്റ് താരങ്ങളും അഭിനയിക്കുന്നുണ്ട്. 7000-ത്തോളം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.