Scene Ott: റിലീസായി ഒരു മാസത്തിനുള്ളിൽ ഒടിടിയിലേക്ക്! സൂര്യ-ജിത്തു മാധവൻ ചിത്രം 'സീൻ' സ്ട്രീമിങ് വിവരങ്ങൾ
തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ ‘സീൻ’ ഒടിടിയിലേക്കെത്തുന്നുവെന്നാണ് റിപ്പോർട്ട്.
സൂര്യ നായകനായെത്തിയ ജിത്തു മാധവൻ ഒരുക്കിയ ചിത്രം ‘സീൻ’ ഉടൻ ഒടിടിയിലേക്കെത്തുമെന്ന് റിപ്പോർട്ട്. നസ്ലെൻ, നസ്രിയ തുടങ്ങി നിരവധി മലയാളി താരങ്ങൾ വേഷമിടുകയും അണിയറയിൽ പ്രവർത്തിക്കുകയും ചെയ്ത ചിത്രമാണിത്. ദീപാവലി റിലീസായെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മികച്ച കളക്ഷൻ നേടാനും ചിത്രത്തിന് സാധിച്ചു.
ഇപ്പോഴിതാ സീൻ ഒടിടിയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തിയറ്ററിൽ റിലീസായി ഒരു മാസമാകുന്നതിന് മുമ്പ് തന്നെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സാണ് ഈ ചിത്രത്തിന്റെ സ്ട്രീമിങ് പാർട്ണർ. ഡിസംബർ 4 മുതൽ സീൻ ഒടിടി പ്രദർശനം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും സഗോരം സ്റ്റുഡിയോസും ചേർന്നാണ് 'സീൻ' നിർമ്മിച്ചിരിക്കുന്നത്. സൂര്യ, നസ്ലെൻ, നസ്രിയ എന്നിവർക്ക് പുറമെ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വില്ലൻ വേഷത്തിലാണ് നസ്ലെൻ എത്തുന്നത് എന്നതാണ് ശ്രദ്ധേയം. റിലീസ് ചെയ്ത് മൂന്ന് ആഴ്ചകൾക്കുള്ളിൽ ചിത്രം 300 കോടി രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.
മലയാളി സംഗീത സംവിധായകൻ സുശിൻ ശ്യാം ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിട്ടുള്ളത്. സുശിൻ്റെ ആദ്യ തമിഴ് ചിത്രമാണിത്. വിനീത് അഗസ്റ്റ്യനാണ് ഛായാഗ്രാഹകൻ, അജ്മൽ സാബു എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം