SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rimi Tomy Marriage: വിവാഹത്തിനൊരുങ്ങി ഗായിക റിമി ടോമി, വരനെയും വിവാഹത്തീയതിയും കണ്ടെത്തി സോഷ്യല്‍മീഡിയ!

Entertainment

പ്രശസ്തനോ കോടീശ്വരനോ അല്ല, തന്റെ പുതിയ പങ്കാളിയെക്കുറിച്ച് മനസ് തുറന്ന് ഗായിക റിമി ടോമി.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 01, 2026, 03:21 PM | Updated: Nov 01, 2026, 03:21 PM

പ്രമുഖ മലയാളി ഗായികയും അവതാരകയുമായ റിമി ടോമി താൻ രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ജീവിതത്തിലേക്ക് പുതിയൊരു പങ്കാളി വരാൻ പോകുന്ന വിവരം റിമി ടോമി ആരാധകരുമായി പങ്കുവെച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാനഡയിൽ വെച്ചുള്ള സ്റ്റേജ് ഷോയ്ക്കിടയിൽ റിമി ടോമി രണ്ടാം വിവാഹം കഴിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാധകരോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ വലിയ രീതിയിൽ സൈബറിടത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തെക്കുറിച്ച് റിമി ടോമി തുറന്നുപറച്ചിൽ നടത്തിയത്.

എന്നാൽ താൻ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന കാര്യം ഗായിക വ്യക്തമാക്കിയില്ല. ഇക്കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞത്. പക്ഷെ താൻ വിവാഹം കഴിക്കാൻ പോകുന്നത് പ്രശസ്തനായ ആളോ കോടീശ്വരനോ ഗായകനോ അല്ലെന്നും താരം വ്യക്തമാക്കി.

ഇതിന് പിന്നാലെ വരൻ ആരാണെന്ന ചർച്ചകൾ റെഡിറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി. വരന്റെ ഭാഗത്ത് നിന്ന് ലഭിച്ച ക്ഷണക്കത്തും ഇതിൽ ചിലർ പങ്കുവെച്ചിട്ടുണ്ട്. ക്ഷണക്കത്തിൽ പറയുന്നത് പ്രകാരം ലിബിൻ മാത്യു എന്ന വ്യക്തിയെയാണ് റിമി ടോമി വിവാഹം കഴിക്കുന്നത്.

നവംബർ 14-ന് മുബൈയ്ക്ക് അടുത്ത് ‍ഡോംബിവ്‍ലി എബെനേസർ മാർത്തോമാ പള്ളിയിലാണ് വിവാഹം നടക്കുക. അന്നേദിവസം ഡോംബിവ്‍ലി പ്ലാറ്റിനം ബാങ്ക്വറ്റ് ഹാളിൽ വെച്ച് വിവാഹം സൽക്കാരവും നടക്കുമെന്നാണ്. ലിബിൻ മാത്യു റിമിയുടെ ജിം ട്രെയിനറാണെന്നാണ് ചില റെഡിറ്റ് യൂസർമാർ പറയുന്നത്.

റിമി ടോമിയുടെ ശരീരഭാരം കുറച്ചുകൊണ്ടുള്ള ഫിറ്റ്നസ് യാത്രയിലും വർക്കൗട്ടുകളിലും പ്രധാന പങ്കുവഹിച്ച ട്രെയിനറാണ് ലിബിൻ മാത്യു. എന്നാൽ വരനെക്കുറിച്ച് റിമി ടോമിയോ റിമിയുടെ കുടുംബമോ വരന്റെ കുടുംബമോ സ്ഥിരീകരണം നടത്തിയിട്ടില്ല. 2008 ഏപ്രിൽ 27-നായിരുന്നു റിമി ടോമിയും ബിസിനസുകാരൻ റോയ്സ് കിഴക്കൂടാനും വിവാഹിതരാകുന്നത്. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2019-ലാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author