SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Akshay Kumar Marriage: 'മേള' പൊട്ടി, കല്യാണം നടന്നു! അക്ഷയ് കുമാറിന്റെയും ട്വിങ്കിലിന്റെയും സിനിമാറ്റിക് വിവാഹം

അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും വിവാഹം സിനിമാക്കഥയെ വെല്ലുന്നതാണ്. വിവാഹം നടന്നത് തന്നെ ഒരു കരാറിനെ തുടർന്നാണ്. വിവാഹദിവസും സസ്പെൻസായിരുന്നു.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 25, 2026, 11:15 AM | Updated: Aug 25, 2026, 11:15 AM

അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും തമ്മിൽ വിവാഹത്തിന് മുൻപ് ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ട്വിങ്കിളിന്റെ 'മേള' എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടാൽ, അക്ഷയും താനും തമ്മിലുള്ള വിവാഹം നീട്ടിവെക്കാതെ ഉ‌ടൻ വിവാഹം കഴിക്കുമെന്നായിരുന്നു കരാർ.

എന്നാൽ 'മേള' ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഒടുവിൽ ട്വിങ്കിളും അക്ഷയും വിവാഹിതരാകാൻ തീരുമാനിച്ചു. എന്തിന് പറയുന്നു വിവാഹദിവസം പോലും ഒരു സിനിമയിലെ രം​ഗം പോലെയായിരുന്നു. ‌‌

അവിടെ ഷൂട്ടിം​ഗ് ഇവിടെ താലികെട്ട് !‌

വധൂവരന്മാർ സാധാരണ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനായി തയ്യാറെടുക്കുന്ന തിരക്കിലായിരിക്കും പക്ഷെ ഇവിടെ വരൻ അക്ഷയ് കുമാറിന് പോകേണ്ടിയിരുന്നത് ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്കായിരുന്നു. നടരാജ് സ്റ്റുഡിയോയിൽ അമിതാഭ് ബച്ചൻ, രാഖി ഗുൽസാർ എന്നിവർക്കും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം 'ഏക് റിഷ്താ: ദി ബോണ്ട് ഓഫ് ലവ്' (Ek Rishta: The Bond of Love) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു താരം.

ചലച്ചിത്ര നിർമാതാവ് സുനിൽ ദർശൻ അടുത്തിടെ ഒരു അഭിമുഖത്തിൽ അക്ഷയുടെ വിവാഹദിവസത്തെക്കുറിച്ച് പറഞ്ഞു. അന്ന് വൈകുന്നേരം തന്റെ വിവാഹമാണെന്ന് അക്ഷയ് വളരെ സാധാരണ മട്ടിൽ വെളിപ്പെടുത്തുകയും കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ സുനിലിനെ ക്ഷണിക്കുകയും ചെയ്തു.

ബൈക്കിൽ വിവാഹവേദിയിലേക്ക്

രാത്രി 7:30 ഓടെയാണ് ഷൂട്ടിംഗ് അവസാനിച്ചത്. അക്ഷയ് സമയം ഒട്ടും പാഴാക്കാതെ തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ബൈക്ക് കടം വാങ്ങി, ഹെൽമെറ്റും ധരിച്ച് സ്റ്റുഡിയോയിൽ നിന്ന് ആരുമറിയാതെ സ്ഥലം വിടുകയായിരുന്നു.

അക്ഷയ് ധൃതിയിൽ കല്ല്യാണം കഴിക്കാൻ പോയപ്പോൾ, സുനിൽ വസ്ത്രം മാറാനായി വീട്ടിലേക്ക് പോകുകയും അതിനുശേഷമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. അക്ഷയും ട്വിങ്കിളും തങ്ങളുടെ വിവാഹച്ചടങ്ങ് ലളിതമായിട്ടാണ് നടത്തിയത്. മാധ്യമശ്രദ്ധയിൽ നിന്ന് അവർ മാറിനിന്നു.‌‌

മേളയും ട്വിങ്കിളും

'മേള' എന്ന ചിത്രത്തിൽ ട്വിങ്കിൾ ഖന്നയെ കാസ്റ്റ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ കഥാപാത്രത്തിന് അവർ യോജിച്ചവളായിരുന്നില്ലെന്നും സുനിൽ ദർശൻ പറഞ്ഞു. മാത്രമല്ല മേളയു‌ടെ സംവിധായകനെക്കുറിച്ച് ട്വിങ്കിൾ മോശമായി സംസാരിച്ചതിൽ സുനിൽ അമർഷം പ്രകടിപ്പിച്ചു. ലഭിച്ച അവസരത്തെ ട്വിങ്കിൾ നന്ദിയോടെ കാണണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'മേള' ഒരു വൻ പരാജയമായിരുന്നുവെന്നും, അതിൽ തന്റെ അഭിനയം വളരെ ദാരുണമായിരുന്നുവെന്നും ട്വിങ്കിൾ പലപ്പോഴും പരിഹസിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ധർമ്മേഷ് ദർശൻ 'മരിച്ചുപോയ മുത്തശ്ശനെക്കുറിച്ച് ഓർത്ത് കരയൂ' എന്ന് തന്നോട് പറഞ്ഞതായി ട്വിങ്കിൾ തമാശയായി വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author