SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Jailer 2: ജയിലർ 2-ലെ വില്ലൻ വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്? ക്യാരക്ടർ പ്രോമോ പുറത്ത്

നെൽസൺ ചിത്രമായ 'ജയിലർ 2'-ലെ സുരാജ് വെഞ്ഞാറമൂടിന്റെ നിഗൂഢമായ ക്യാരക്ടർ പ്രൊമോ പുറത്തിറങ്ങി.

Written By Mekha P Panicker Updated by Roniya Baby
Published: Sep 19, 2026, 02:46 PM | Updated: Sep 19, 2026, 02:46 PM

സൂപ്പർ താരം രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രോമോ പുറത്തിറങ്ങി. ദിലീപ് എന്ന കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നിഗൂഢത നിറഞ്ഞിരിക്കുന്ന കഥാപാത്രമായാണ് സുരാജിനെ പ്രോമോയിൽ അവതരിപ്പിച്ചിരിക്കുന്നത്. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യനുമായി സുരാജിന്റെ കഥാപാത്രത്തിനുള്ള ബന്ധവും സംഘർഷങ്ങളും എന്തെല്ലാമാണെന്ന കൗതുകത്തിലാണ് ആരാധകർ.

2023-ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിൽ രജനികാന്തിന് പുറമെ മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്. ജെ. സൂര്യ, വിദ്യാ ബാലൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഏകദേശം 225 കോടി രൂപയ്ക്കടുത്താണ് 'ജയിലർ 2'-ന്റെ ചിലവ്. രജനികാന്തിന്റെ പ്രതിഫലം മാത്രം ഏകദേശം 125 കോടി മുതൽ 200 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ. 2026 ഒക്ടേബർ 15-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജയിലർ-2 റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author