SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Suriya and Jyothika wedding Vows: മക്കള്‍ സാക്ഷി, വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

ഇരുപതാം വിവാഹവാർഷികത്തിൽ വിദേശത്തുവെച്ച് പാശ്ചാത്യ ശൈലിയിൽ വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 16, 2026, 01:24 PM | Updated: Sep 16, 2026, 01:24 PM

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താര-ദമ്പതികളാണ് സൂര്യയും ജ്യോതികയും. വെള്ളിത്തിരയിലെ മികച്ച ജോഡി ജീവിതത്തിലും അങ്ങനെ തന്നെയാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പരിഗണിച്ചും മുന്നേറുന്ന സൂര്യയും ജ്യോതികയും പലരുടെയും മാതൃകാ ദമ്പതികളാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 നായിരുന്ന താരദമ്പതികളുടെ ദാമ്പത്യ ജീവിതം 20 വർഷം പൂർത്തിയാക്കിയത്. മനോഹരമായ അവരുടെ ജീവിതത്തിലെ വിവാഹ ദിവസം 20-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അതിമനോഹരമായിട്ടാണ് താരദമ്പതികള്‍ ആഘോഷിച്ചത്. കഴിഞ്ഞ ദിവസമാണ് ജ്യോതിക വിവാഹവാർഷികം ആഘോഷിച്ച വീഡിയോ പങ്കുവെച്ചത്.

സൂര്യയും ജ്യോതികയും തങ്ങളുടെ വിവാഹവാർഷികം ആഘോഷിച്ചത് വിദേശത്തുവെച്ചാണ്. ക്രിസ്ത്യന്‍ രീതിയില്‍ വെളുത്ത ഗൗണ്‍ ധരിച്ച് ജ്യോതിക മകന്‍ ദേവിന്റെ കൈപിടിച്ചാണ് പള്ളിയിലെത്തിയത്. സൂര്യ വെളുത്ത ടക്സീഡോയില്‍ മകള്‍ ദിയയുടെ കൈപിടിച്ചാണ് എത്തിയത്. പാശ്ചാത്യ ശൈലിയില്‍ ഇരുവരും വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി. സൂര്യയുടെ അനിയന്‍ കാര്‍ത്തിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 'ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ' എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ വീഡിയോ ജ്യോതിക ആരാധകരുമായി പങ്കുവെച്ചത്.

കേവലം സന്തോഷങ്ങളുടെ മാത്രം ആഘോഷമല്ല, മറിച്ച് വിട്ടുവീഴ്ചകളുടെയും ത്യാഗങ്ങളുടെയും പരസ്പര മനസ്സിലാക്കലുകളുടെയും ആഘോഷമാണെന്നാണ് ജ്യോതിക വിവാഹ വാര്‍ഷികത്തെക്കുറിച്ച് പറയുന്നത്. ജീവിതത്തിന്റെ നല്ല വശം മാത്രം കാണുമെന്നും, ഒരിക്കലും പരാതിപ്പെടില്ലെന്നും, എപ്പോഴും സന്തോഷത്തോടെയും നന്ദിയോടെയും ആരോഗ്യത്തോടെയും ജീവിക്കുമെന്നും ജ്യോതിക വാഗ്ദാനം ചെയ്യുന്നു. തന്നെ തന്നേക്കാൾ ഉപരിയായി ബഹുമാനിക്കുന്ന സൂര്യയെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായും മക്കളുടെ മികച്ച അച്ഛനായും ജ്യോതിക വിശേഷിപ്പിച്ചു. എപ്പോഴും താന്‍ അപൂർണയായ ഭാര്യയായി തന്നെ തുടരുമെന്നും പിണങ്ങിയും ഇണങ്ങിയും പരസ്പരം ചേർന്ന് ഇരുപത് വർഷങ്ങളിലേക്ക് കടക്കുകയാണെന്ന് കുറിച്ചുകൊണ്ടാണ് ജ്യോതിക മനോഹരമായ വീഡിയോയും കുറിപ്പും ആരാധകരുമായി പങ്കുവെച്ചത്.

1999 ല്‍ 'പൂവെല്ലാം കേട്ടുപാര്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പിന്നീട് സൗഹൃദം പ്രണയത്തിലായതും. 2006 സെപ്റ്റംബർ 11 നാണ് സൂര്യയും ജ്യോതികയും ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് വിവാഹിതരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author