SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ടൈഗർ ഷ്‌റോഫിനെതിരായ ആക്രമണം: വെടിയുതിർത്തത് 5 തവണ; രക്ഷപെട്ടത് തലനാരിഴയ്ക്ക്, ഷിൻഡെ സന്ദർശിച്ചു

Entertainment

Attack on Tiger Shroff: മുംബൈയിലെ ജുഹുവിൽ വച്ച് ടൈഗർ ഷ്‌റോഫിനുനേരെ വെടിയുതിർത്തു. രക്ഷപെട്ടത് തലനാരിഴയ്ക്ക്

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 19, 2026, 10:14 AM | Updated: Oct 19, 2026, 10:14 AM

മുംബൈ: ജുഹുവിൽ ഇന്നലെ രാത്രിയുണ്ടായ വധശ്രമത്തിൽ നിന്നും രക്ഷപെട്ട ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനെ സന്ദർശിച്ചു മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇന്നലെ രാത്രിയായിരുന്നു ഷിൻഡെ നടന്റെ വീട്ടിലെത്തിയത്.

കൂടിക്കാഴ്ചയിൽ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. നടനുനേരെ 5 തവണയാണ് വെടിയുതിർത്തതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഷിൻഡെ പറഞ്ഞത്. ഇതിനിടയിൽ ആക്രമണത്തിന് ശേഷമുള്ള നടന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ തോളിലും നെഞ്ചിലും കെട്ടുകളും വലതുകൈയിൽ ബാൻഡേജുമിട്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്.

നേരത്തെ നടന് വെടിയേറ്റിട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്. പിന്നെ ദൃശ്യങ്ങളിൽ കാണുന്ന പരിക്കുകൾ എന്താണെന്ന് വ്യക്തമല്ല. നടനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഉപമുഖ്യമന്ത്രി മുംബൈയിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം അനുവദിക്കില്ലെന്നും ഒരു കാലഘട്ടത്തിൽ അതൊക്കെ ഉണ്ടായിരുന്നുവെങ്കിലും പോലീസിന്റെ കർശന നടപടികളിലൂടെ അതൊക്കെ നിയന്ത്രിച്ചുവെന്നും ഇനിയും ആ കാലഘട്ടം തിരികെ കൊണ്ടുവരാൻ ആരും ശ്രമിക്കേണ്ടെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്രമികൾ നടനുനേരെ 5 തവണയാണ് വെടിയുതിർത്തതെന്നും തലനാരിഴയ്ക്കാണ് നടൻ രക്ഷപെട്ടതെന്നും എന്നാൽ ഡ്രൈവർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ജുഹുവിലെ പുഷ്പ നർസി പാർക്കിങ് സമീപത്തുവച്ചു വെടിവയ്പ്പ് നടന്നത്. ഞായറാഴ്ചയും നടൻ ഇവിടെ ഫുട്ബോൾ കളിയ്ക്കാൻ എത്താറുണ്ടെന്നാണ് റിപ്പോർട്ട്. നടന്റെ ദിനചര്യകൾ മനസിലാക്കിയിട്ടാണോ ഈ ആക്രമണമെന്ന് പോലീസിന് സംശയമുണ്ട്. ആക്രമണം നടത്തിയ ശേഷം അക്രമികൾ മോട്ടോർ സൈക്കിളിൽ രക്ഷപെടുകയും ശേഷം ബൈക്ക് അന്ധേരി റെയിൽവേസ്റ്റേഷന് സമീപം ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author