SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Udumpanchola Vision: നാല് വ്യത്യസ്ത ഇടങ്ങൾ, ഒരേ സമയം! ‘ഉടുമ്പൻചോല വിഷൻ’ ട്രെയിലർ ലോഞ്ച് ശ്രദ്ധ നേടുന്നു

Entertainment

ഉടുമ്പൻചോല വിഷൻ എന്ന ചിത്രത്തിൻറെ ട്രെയിലർ ലോഞ്ച് ശ്രദ്ധ നേടുകയാണ്. 4 വ്യത്യസ്ത ഇടങ്ങളിൽ ഒരേ സമയമാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

Edited by Karthika V Updated by Karthika V
Published: Oct 12, 2026, 09:01 PM | Updated: Oct 12, 2026, 09:01 PM

വേറിട്ട ട്രെയിലർ ലോഞ്ചുമായി ശ്രദ്ധ നേടി ‘ഉടുമ്പൻചോല വിഷൻ’. പ്രമുഖ താരങ്ങളായ ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, സിദ്ദിഖ് എന്നിവർ ചേർന്ന് നാല് വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് ഒരേസമയം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഈ വേഗതയാർന്ന ലോഞ്ച് സിനിമാ ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. നാല് ഇടങ്ങളിൽ നടന്ന ലോഞ്ച് ചടങ്ങുകളുടെ ദൃശ്യങ്ങൾ കോർത്തിണക്കിയുള്ള പ്രൊമോ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചിത്രം ഒക്ടോബർ 21-ന് തിയേറ്ററുകളിൽ എത്തുമ്പോൾ മികച്ച വിജയമാകട്ടെ എന്ന് താരങ്ങൾ ആശംസിച്ചു. പ്രമുഖ സംവിധായകൻ അൻവർ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് എന്റർടെയ്നറായാണ് അണിയറയിൽ ഒരുങ്ങുന്നത്. എ&ആർ മീഡിയ ലാബ്‌സിന്റെയും യു.ബി പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീർ, റിയാസ് കെ. മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി, സിദ്ദിഖ്, ദിലീഷ് പോത്തൻ, വിശാഖ് നായർ, അശോകൻ, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ഹസ്ലി അമാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഒപ്പം ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയ പ്രമുഖ നടിമാരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം : വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, ക്രീയേറ്റീവ് ഡയറക്ടർ &വി എഫ് എക്സ് സൂപ്പർവൈസർ : അഷർ അമീർ, എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷർ മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്,ടീം വിഎഫ്എക്സ്, ഐ വി എഫ് എക്സ്,സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: രസ്ന രാജൻ,തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എൽ, നന്ദന പ്രദീപ് , പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്,ആനിമേഷൻ :എയൂണിയൻസ്,ഡി ഐ :കളർ പ്ലാനറ്റ് സ്റ്റുഡിയോ,പി ആർ ഓ : പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author