Ramayana Movie: രാവണനെ മഹത്വവൽക്കരിക്കുന്നു: 'രാമായണ' സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് വി.എച്ച്.പി
രാമായണ സിനിമ രാവണനെ മഹത്വവൽക്കരിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. സിനിമയുടെ പ്രദർശനം നിർത്തണമെന്ന് ആവശ്യം.
ന്യൂഡൽഹി: ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. സിനിമയിൽ രാവണനെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. പ്രദർശനം ഉടൻ നിർത്തിവയ്ക്കണമെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. യാഷ് ആണ് ചിത്രത്തിൽ രാവണൻ ആയി വേഷമിട്ടിരിക്കുന്നത്.
വാത്മീകിയുടെ രാമായണത്തിലെ പല ഭാഗങ്ങളും സിനിമയിൽ വളച്ചൊടിച്ചിരിക്കുകയാണ്. കെട്ടിച്ചമച്ച സംഭവങ്ങളും കഥയിൽ ഉൾപ്പെടുത്തിയെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്റങ് ലാൽ ബഗ്ര ആരോപിച്ചു. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് വിഎച്ച്പിയുടെ ആരോപണം വന്നിരിക്കുന്നത്.
അടിച്ചമർത്തപ്പെട്ടവരുടെ രക്ഷകനായി രാവണനെ അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് ബഗ്ര ആരോപിച്ചു. മറ്റുള്ളവരെ ഭയപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്ത വ്യക്തിയാണ് രാവണൻ എന്നാണ് രാമായണത്തിൽ വ്യക്തമാക്കുന്നത്. ശ്രീരാമനെയും രാമായണത്തെയും ആഴത്തിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരത്തെ ഈ ചിത്രം വ്രണപ്പെടുത്തിയതായും വി.എച്ച്.പി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നമിത് മൽഹോത്രയും യഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്നു. രണ്ട് ഭാഗങ്ങളാണ് ചിത്രത്തിനുള്ളത്. സിനിമയുടെ ആദ്യ ഭാഗം നവംബർ അഞ്ചിനാണ് റിലീസ് ചെയ്തത്. ആഗോളതലത്തിൽ ചിത്രം 1500 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.