iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Ramayana Movie: 4000 കോടി ചെലവിൽ രാമായണം! മെഗാ പ്രൊജക്റ്റിന്റെ വമ്പൻ ബജറ്റിനെ കുറിച്ച് വിശദീകരിച്ച് യാഷ്

Entertainment

 'രാമായണം' സിനിമയുടെ 4,000 കോടി രൂപയുടെ ബജറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് നടനും സഹനിര്‍മ്മാതാവുമായ യാഷ് മറുപടി നല്‍കി 

ഭാരതീയ ഇതിഹാസത്തെ ആഗോള തലത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രശസ്ത സംവിധായകൻ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണം'. ഇന്ത്യൻ സിനിമയിലെ മാത്രമല്ല ഹോളിവുഡിലെ പ്രതിഭകളും രാമായണത്തിന്റെ ഭാഗമായിട്ടുണ്ട്. ഇന്ത്യൻ സംഗീത സംവിധായകൻ എ. ആർ. റഹ്മാനോടൊപ്പം ഹോളിവുഡ് സംഗീത ഇതിഹാസം ഹാൻസ് സിമ്മറും ചേർന്നാണ് രാമായണത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.

ചിത്രത്തിന്റെ 4,000 കോടി രൂപയുടെ കൂറ്റൻ ബജറ്റിനെ സംബന്ധിച്ച് വലിയ രീതിയിലാണ് ചർച്ചകൾ നടക്കുന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന് 4,000 കോടി രൂപയുടെ ബജറ്റ് കേട്ടുകേൾവിയില്ലാത്ത തുകയാണ്. എന്നാൽ ഈ ബജറ്റ് സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കളിൽ ഒരാളായ കന്നഡ സൂപ്പർതാരം യാഷ്. നമിത് മൽഹോത്ര, യാഷ്, ഡിനെഗ്, പ്രൈം ഫോക്കസ് സ്റ്റുഡിയോസ് എന്നിവരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാതാക്കൾ. രാമായണത്തിൽ രാവണനായി അഭിനയിക്കുന്നതും യാഷാണ്.

4,000 കോടി ബജറ്റ് ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായുള്ള ആകെ തുകയാണെന്നാണ് യാഷ് പറയുന്നത്. മാത്രമല്ല ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം, പ്രൊമോഷൻ ചെലവുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കുറഞ്ഞ ബജറ്റിലുള്ള ചിത്രത്തിന് വിദേശ രാജ്യങ്ങളിൽ അർഹമായ പ്രാധാന്യം ലഭിക്കില്ലാത്തത് കൊണ്ടാണ് ബജറ്റിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

രൺബീർ കപൂറാണ് ചിത്രത്തിലെ ശ്രീരാമൻ, സീതയായി ചിത്രത്തിലെത്തുന്നത് സായ് പല്ലവിയാണ്. രവി ദുബെ ലക്ഷ്മണനായും രാകുൽ പ്രീത് സിങ് ശൂർപ്പണഖയായും ചിത്രത്തിൽ എത്തുന്നുണ്ട്. രാമായണം നവംബർ 5-ന് ദീപാവലിക്ക് റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.