SOCIAL MEDIA

Newsletter

PARTNER SITES
icons Entertainment icons Kerala icons National icons International icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Zee Entertainment @ 34: വിജയകരമായ 34 വർഷങ്ങൾ പൂർത്തിയാക്കി അടുത്ത ചുവടുവയ്പ്പിലേക്ക് സീ എൻറർടെയ്ൻമെൻറ്

Entertainment

സാങ്കേതിക മുന്നേറ്റങ്ങളും പുതിയ ബിസിനസ് സാധ്യതകളും കോർത്തിണക്കി വിനോദ മേഖലയിൽ പുതിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സീ എന്റ‍ർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്.

Written By Roniya Baby Updated by Roniya Baby
Published: Oct 01, 2026, 05:59 PM | Updated: Oct 01, 2026, 05:59 PM

മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ മാധ്യമ-വിനോദ മേഖലയുടെ വള‍ർച്ചയിൽ നിർണായ പങ്കുവഹിച്ച Zee Entertainment Enterprises Ltd. (ZEEL) 34 വ‍‍‍ർഷത്തെ വിജയകരമായ യാത്ര പൂ‍ർത്തിയാക്കി അടുത്ത ​ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ മാധ്യമ-വിനോദ മേഖലയുടെ വള‍ർച്ചയിൽ വളരെ നിർണായകമായ പങ്കുവഹിച്ച സീ എന്റ‍ർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സാങ്കേതിക മുന്നേറ്റങ്ങളും പുതിയ ബിസിനസ് സാധ്യതകളും കോർത്തിണക്കി വിനോദ മേഖലയിൽ പുതിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

1992ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ടെലിവിഷൻ, സിനിമ, സംഗീതം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയും വിവിധ വിനോദ പരിപാടികളിലൂടെയും കോടിക്കണക്കിന് പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിലവിലെ മാറിക്കൊണ്ടിരിക്കുന്ന മാധ്യമ അന്തരീക്ഷത്തിന് യോജിച്ച വിധത്തിൽ തങ്ങളുടെ ബിസിനസ് ഘടന പുനസംഘടിപ്പിച്ച് ശക്തമായ വളർച്ചയിലേക്ക് വരികയാണ് കമ്പനി.

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഏറ്റവും മൂല്യമുള്ളത് പ്രേക്ഷകരുടെ പിന്തുണയ്ക്കാണ്. പ്രേക്ഷകരുടെ താത്പര്യങ്ങളെ മുൻനിർത്തിയാണ് Z കമ്പനി തങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഒരേ സമയം ഉപയോക്താക്കളിലേക്ക് എത്തിച്ചേരുേന്ന വിധത്തിൽ പുതുമയുള്ളതും ആകർഷകവുമായ വിനോദ പരിപാടികൾ നിർമിക്കുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പുനിത് ഗോയങ്കയുടെ വാക്കുകൾ- ‘’Zൻറെ യാത്ര എപ്പോഴും പുതുമകൾക്ക് പ്രാധാന്യം നൽകിയും എല്ലാ പങ്കാളികൾക്കും മൂല്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു. കഴിഞ്ഞ 34 വർഷമായി നിർമിച്ചെടുത്ത ശക്തമായ അടിത്തറയിലൂന്നി ഭാവി വളർച്ചയ്ക്കായി നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവരികയാണ്. ഉള്ളടക്കം, സാങ്കേതികവിദ്യ, മാനവവിഭവശേഷി എന്നിവയിൽ നിക്ഷേപം നടത്തി കമ്പനിയുടെ മത്സരശേഷി കൂടുതൽ ശക്തമാക്കുന്നു.''

അർഥവത്തായ വിനോദത്തിലൂടെ ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരികയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. പരിചയസമ്പന്നരായ ഡയറക്ടർ ബോർഡിൻറെ മാർഗനിർദേശത്തിൽ ഭരണമികവ്, സുതാര്യത, ദീർഘകാല മൂല്യവർധനവ് എന്നിവ ഉറപ്പാക്കാനുള്ള ശ്രമങ്ങളും കമ്പനി തുടർച്ചയായി നടത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author