Zera Movie: സംവിധാനം സുജിത് വാസുദേവ്, നിർമ്മാണം കാവ്യ ഫിലിം കമ്പനി; 'സെറ' ഫസ്റ്റ് ലുക്ക് എത്തി
സുജിത് വാസുദേവ് സംവിധാനം ചെയ്ത് കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന ‘സെറ’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സെറ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ബാനറിലൊരുങ്ങുന്ന 14ാമത് ചിത്രമാണിത്. വേണു കുന്നപ്പിള്ളിയാണ് നിർമ്മാതാവ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. അശ്വിൻ പ്രകാശ്, ശ്രീജിത്ത് കെ, എൽസൺ ബിസ്വാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്. സുജിത്തിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് 'സെറ'. 'ദൃശ്യം', 'മെമ്മറീസ്', 'സെവൻത് ഡേ', 'പുണ്യാളൻ അഗർബത്തീസ്', 'ലൂസിഫർ' തുടങ്ങിയവ സുജിത്ത് ഛായാഗ്രഹണം നിർവഹിച്ച ശ്രദ്ധേയമായ ചിത്രങ്ങളാണ്. പൃഥ്വിരാജ് നായകനായ 'ജെയിംസ് ആൻഡ് ആലീസ്' എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് സുജിത് ചുവടുവെച്ചത്.
മലയാള സിനിമയിൽ ജനപ്രീതിയും കലാമൂല്യവുമുള്ള നിരവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്കായി നൽകിയിട്ടുള്ള നിർമാണ കമ്പനിയാണ് വേണു കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള കാവ്യ ഫിലിം കമ്പനി. 'മാളികപ്പുറം', '2018', 'രേഖാചിത്രം', 'ആട് 3' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും മനസ്സ് കീഴടക്കാൻ ഈ നിർമ്മാണ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന പ്രമേയങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന കാവ്യ ഫിലിം കമ്പനിയുടെ പുതിയ ചിത്രമെന്ന നിലയിൽ 'സെറ' പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ ഉണർത്തുന്നു.
കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. നിർമാണം: വേണു കുന്നപ്പിള്ളി. സംവിധാനം, ഛായാഗ്രഹണം: സുജിത് വാസുദേവ്, തിരക്കഥ: അശ്വിൻ പ്രകാശ്, ശ്രീജിത്ത് കെ, എൽസൺ ബിശ്വാസ്, സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിങ്: ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ കോഡിനേറ്റർ: അഖിൽ ശശിധരൻ, കലാസംവിധാനം: ഇന്ദുലാൽ കാവീട്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: രതീഷ് വിജയൻ, സംഘട്ടനം: രാജശേഖർ, റോബിൻ ടോം, നൃത്തസംവിധാനം: ടിബിൻ ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അനൂപ്രാജ് ഇരിട്ടി, വി.എഫ്.എക്‌സ്: പിക്ടോറിയൽ എഫ്.എക്‌സ്, സൗണ്ട് ഡിസൈൻ: രാമഭദ്രൻ, സ്റ്റിൽ ഫോട്ടോഗ്രഫി: അജി മസ്‌കറ്റ്, ഡിസൈൻസ്: ടെൻ പോയിന്റ്‌സ്, പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.