SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

China Cargo Ship Fire: ചൈനീസ് തുറമുഖത്ത് ചരക്കുകപ്പലിന് തീപിടിച്ച് 25 മരണം; അപകടം അറ്റകുറ്റപ്പണിക്കിടെ

ചൈനീസ് തുറമുഖത്ത് ചരക്കുകപ്പലിന് തീപിടിച്ച് 25 പേർ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

Edited by Karthika V Updated by Karthika V
Published: Sep 10, 2026, 11:11 PM | Updated: Sep 10, 2026, 11:11 PM

ബീജിങ്: കിഴക്കൻ ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ചൈനീസ് ഔദ്യോഗിക ടെലിവിഷൻ ചാനലായ സിസിടിവിയാണ് വാർത്ത പുറത്തുവിട്ടത്.

അപകട സമയത്ത് കപ്പലിൽ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 12 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 2.30-ഓടെയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

‌ക്വിങ്ദാവോ കപ്പൽശാലയിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് കനത്ത പുക ഉയർന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എന്നാൽ സ്‌ഫോടന ശബ്ദമോ അസാധാരണമായ ഗന്ധമോ അനുഭവപ്പെട്ടിരുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു. 'ഓഷ്യൻ മെലഡി' എന്ന കപ്പലിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ലൈബീരിയൻ പതാക വഹിക്കുന്ന, ഏകദേശം 20 വർഷം പഴക്കമുള്ള ഡ്രൈ ബൾക്ക് കാരിയറാണിത്. ഓഗസ്റ്റ് 31-നാണ് കപ്പൽ ക്വിങ്ദാവോ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ചത്. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിങ് കോർപറേഷനാണ് (CSSC) ഈ കപ്പൽശാലയുടെ നടത്തിപ്പ് നിർവ്വഹിക്കുന്നത്.

ചൈനയിലെ കപ്പൽ തീപിടിത്തത്തിന് പിന്നാലെ കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് അദ്ദേഹം ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author