&imwidth=640&imheight=360)
ബീജിങ്: കിഴക്കൻ ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ചൈനീസ് ഔദ്യോഗിക ടെലിവിഷൻ ചാനലായ സിസിടിവിയാണ് വാർത്ത പുറത്തുവിട്ടത്. അപകട സമയത്ത് കപ്പലിൽ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 12 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 2.30-ഓടെയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ക്വിങ്ദാവോ കപ്പൽശാലയിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് കനത്ത പുക ഉയർന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എന്നാൽ സ്‌ഫോടന ശബ്ദമോ അസാധാരണമായ ഗന്ധമോ അനുഭവപ്പെട്ടിരുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു. 'ഓഷ്യൻ മെലഡി' എന്ന കപ്പലിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ലൈബീരിയൻ പതാക വഹിക്കുന്ന, ഏകദേശം 20 വർഷം പഴക്കമുള്ള ഡ്രൈ ബൾക്ക് കാരിയറാണിത്. ഓഗസ്റ്റ് 31-നാണ് കപ്പൽ ക്വിങ്ദാവോ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ചത്. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിങ് കോർപറേഷനാണ് (CSSC) ഈ കപ്പൽശാലയുടെ നടത്തിപ്പ് നിർവ്വഹിക്കുന്നത്. ചൈനയിലെ കപ്പൽ തീപിടിത്തത്തിന് പിന്നാലെ കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് അദ്ദേഹം ഉത്തരവിട്ടു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വേനൽ അവധിക്കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം കളിക്കാനുള്ള സമയമാണ്. പക്ഷേ ചൈനയിലെ ചില പ്രദേശങ്ങളിൽ വേനൽ അവധിയെ മാതാപിതാക്കൾ സമീപിക്കുന്നത് മറ്റൊരു രീതിയിലാണ്. അതിൽ കുട്ടികൾക്ക് കൃഷിപ്പണി, കൂലിപ്പണി, കർശനമായ ദിനചര്യകൾ എന്നിവ ഉൾപ്പെടുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന പല വീഡിയോകളിലും പരിചയമില്ലാത്ത ഇത്തരം ജോലി ചെയ്യുന്ന കുട്ടികൾ കരയുന്നതും, വീട്ടിലേക്ക് പോകാൻ നിർബന്ധം പിടിക്കുന്നതും കാണാം. കുട്ടികൾക്ക് സ്വന്തം കുടുംബത്തിന്റെയും നല്ല ജീവിതത്തിന്റെയും വില മനസ്സിലാക്കാൻ വേണ്ടിയാണ് ഈ പരീക്ഷണം. മാതാപിതാക്കൾ ആയിരക്കണക്കിന് യുവാൻ ചെലവഴിച്ച് തങ്ങളുടെ മക്കളെ ഗ്രാമങ്ങളിലെ 'ഹാർഡ്ഷിപ്പ് ക്യാമ്പുകളിലേക്ക്' (Hardship Camps) അയക്കുന്നതാണ് രീതി. ഹാർഡ്ഷിപ്പ് ക്യാമ്പുകൾ ട്രെൻഡ് ഈ വേനൽ അവധിക്കാലത്താണ് ചൈനയിൽ ഹാർഡ്ഷിപ്പ് ക്യാമ്പുകൾക്ക് വലിയ പ്രചാരം ലഭിക്കുന്നത്. പ്രത്യേകിച്ച് സിചുവാൻ, ഗുയിഷോ, യുനാൻ എന്നിവയുൾപ്പെടെയുള്ള തെക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ. ഗ്രാമീണരുടെ ദൈനംദിന ജോലികളോട് സാമ്യമുള്ള ജോലികളാണ് കുട്ടികൾക്ക് ക്യാമ്പുകളിൽ നൽകുന്നത്. ഉരുളക്കിഴങ്ങ് വിളവെടുപ്പ് മുതൽ അവ വിൽപ്പന നടത്തുന്നത് അടക്കമുള്ള ടാസ്കുകൾ ഇതിൽ ഉൾപ്പെടുന്നു. പന്നികൾക്ക് ഇവിടെ തീറ്റ കൊടുക്കേണ്ടതും കുട്ടികളാണ്. പണം നൽകി പഠിക്കുക കുട്ടികളെ ഉപയോഗിച്ച് പണമുണ്ടാക്കാൻ വേണ്ടിയല്ല മാതാപിതാക്കൾ അവരെ ഗ്രാമങ്ങളിലേക്ക് അയക്കുന്നത്. കുട്ടികൾക്ക് ഇത്തരം ജോലികൾ ലഭിക്കാൻ മാതാപിതാക്കളാണ് ഇവിടെ പണം മുടക്കുന്നത്. 10 ദിവസത്തെ ക്യാമ്പിന് 4,000 യുവാൻ (അരലക്ഷം) അല്ലെങ്കിൽ അതിൽ കൂടുതൽ പണം നൽകണം. വളരെ കർശനമായ നിയമങ്ങളാണ് ക്യാമ്പുകളിൽ. ഫോൺ കുട്ടികൾക്ക് ക്യാമ്പിൽ നൽകാറില്ല. പണി എടുക്കുന്നതിനനുസരിച്ചേ ഭക്ഷണം നൽകൂ. ജോലി കൃത്യമായി തീർത്തില്ലെങ്കിൽ ഉരുളക്കിഴങ്ങ് പോലുള്ളവ മാത്രമേ കഴിക്കാൻ നൽകൂ. കുട്ടികളെ വെറുതെ കഷ്ടപ്പെടുത്താനല്ല ഹാർഡ്ഷിപ്പ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. എല്ലാ സുഖസൗകര്യങ്ങളിലും വളരുന്ന കുട്ടികൾക്ക് കുടുംബം മുന്നോട്ട് കൊണ്ടുപോകാനും പണമുണ്ടാക്കാനും എത്രത്തോളം കഷ്ടപ്പെടണമെന്ന് മനസ്സിലാക്കിക്കൊടുക്കാനാണ് ഇത്തരം ക്യാമ്പുകൾ. മാതാപിതാക്കൾ എന്തിന് ഇങ്ങനെ ചെയ്യുന്നു? ഒരു കഷ്ടപ്പാടും അറിയാതെ വളരുന്ന മക്കൾക്ക് ഉള്ളതിന്റെ വില എങ്ങനെ പഠിപ്പിക്കും? ഇതിന് വേണ്ടി കുറച്ചു ദിവസത്തെ ബുദ്ധിമുട്ടുകൾ കുട്ടികളെ അനുഭവിപ്പിക്കുകയാണ് വഴിയെന്ന് ചില ചൈനീസ് മാതാപിതാക്കൾ കരുതുന്നു. പക്ഷെ എല്ലാവർക്കും ഈ ആശയത്തോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല അവർ അവരുടെ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. അമിതമായ കഠിനാധ്വാനം കുട്ടികളിൽ അമിത സമ്മർദമുണ്ടാക്കുമെന്ന് വിമർശകർ പറയുന്നു. കുട്ടികളെ സഹനശക്തി പഠിപ്പിക്കുന്നതും വെറുതെ കഷ്ടപ്പെടുത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ഇവർ പറയുന്നു. മക്കളെ പേടിപ്പിച്ചോ തളർത്തിയോ അല്ല നല്ല രീതിയിൽ വളർത്തേണ്ടത്. പ്രായത്തിനനുസരിച്ചുള്ള ചെറിയ ജോലികൾ നൽകിയും പ്രകൃതിയെ അടുത്തറിഞ്ഞും അവരിൽ ഉത്തരവാദിത്തവും സ്നേഹവും വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് ഇക്കൂട്ടർ പറയുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.