SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Conor Kennedy on wanted list:ഉക്രൈനുവേണ്ടി യുദ്ധം ചെയ്തു, റഷ്യയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ കോണർ കെന്നഡി

റോബര്‍ട്ട് എഫ്. കെന്നഡിയുടെ പേരക്കുട്ടിയും യു.എസ് ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുടെ മകനുമായ കോണര്‍ കെന്നഡി റഷ്യയുടെ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 21, 2026, 11:17 AM | Updated: Aug 21, 2026, 11:17 AM

റോബര്‍ട്ട് എഫ്. കെന്നഡിയുടെ പേരക്കുട്ടിയും യു.എസ് ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുടെ മകനുമായ കോണര്‍ കെന്നഡിയെ റഷ്യയുടെ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. 32 കാരനായ കോണർ ഉക്രൈനിയന്‍ സൈന്യത്തില്‍ കൂലിപ്പട്ടാളക്കാരനായി ചേര്‍ന്ന് റഷ്യക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇക്കാര്യം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യൻ ക്രിമിനിൽ കോഡ് ആർട്ടിക്കിൾ 353 പാർട്ട് 3 പ്രകാരമുള്ള കുറ്റമാണ് കോണറുടെ പേരിലുള്ളത്. രാജ്യത്തിനെതിരായ സൈനിക നടപടിയിലോ സംഘട്ടനത്തിലോ കൂലിപ്പട്ടാളക്കാരനായി പങ്കെടുത്തതായി തെളിഞ്ഞാൽ യുഎസ് പൗരനായ കോണറിന് 7 മുതൽ 10 വർഷം വരെ തടവ് ലഭിച്ചേക്കാം.

ഇന്റര്‍നാഷണല്‍ ലീജിയന്റെ ഭാഗമായി കാര്‍ഖീവ് മേഖലയില്‍ പോരാടിയ ശേഷം 2022 ഒക്ടോബറില്‍ താന്‍ ഉക്രൈയ്നില്‍ നിന്ന് മടങ്ങിയതായി കോണര്‍ തന്റെ സമൂഹമാധ്യമങ്ങില്‍ പങ്കുവെച്ചിരുന്നു. തന്റെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാതെയാണ് ഉക്രേനിയന്‍ സൈന്യത്തോടൊപ്പം സൈനിക നീക്കങ്ങളില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്‍സ്റ്റാഗ്രം കുറിപ്പില്‍ കോണര്‍ കെന്നഡി, താന്‍ എന്തിനാണ് യുദ്ധത്തിന് പോയതെന്ന് വ്യക്തമാക്കുന്നുണ്ട്:

'കഴിഞ്ഞ ഒരു വര്‍ഷമായി ഉക്രൈയ്നില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എന്നെയും ഒരുപാട് സ്വാധീനിച്ചു. എനിക്ക് അവരെ സഹായിക്കണമായിരുന്നു. vയ്നിന്റെ ഇന്റര്‍നാഷണല്‍ ലീജിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ ഞാന്‍ പോകുമെന്ന് ഉറപ്പിച്ചു. അടുത്ത ദിവസം തന്നെ എംബസിയിലെത്തി പേര് രജിസ്റ്റര്‍ ചെയ്തു. ഞാന്‍ എവിടെയാണെന്ന് ഇവിടെയുള്ള ഒരാളോട് മാത്രമാണ് പറഞ്ഞത്. എന്റെ യഥാര്‍ത്ഥ പേര് പോലും അവിടെയുള്ള ഒരാളോട് മാത്രമാണ് പറഞ്ഞത്. എന്റെ കുടുംബവും സുഹൃത്തുക്കളും ആശങ്കപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അത് മാത്രമല്ല അവിടെ എനിക്ക് പ്രത്യേക പരിഗണന ഉണ്ടാകരുതെന്നും ഞാന്‍ ആഗ്രഹിച്ചു.'

കോണര്‍ കെന്നഡി ഒരു അഭിഭാഷകനാണ്. 2012ല്‍ പ്രശസ്ത അമേരിക്കന്‍ ഗായിക ടെയ്ലര്‍ സ്വിഫ്റ്റുമായി കോണര്‍ പ്രണയത്തിലായിരുന്നു. വലിയ രീതിയിലായിരുന്നു അന്ന് അദ്ദേഹത്തിന് മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷം ഈ ബന്ധം വേര്‍പിരിഞ്ഞു. അതെസമയം കോണര്‍ കെന്നഡിയുടെ അമ്മ മേരി റിച്ചാര്‍ഡ്സണ്‍ കെന്നഡി 2012 ല്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രശസ്തയായ ഒരു ആര്‍ക്കിടെക്റ്റും ഇന്റ്റീരിയര്‍ ഡിസൈനറുമായിരുന്നു അവര്‍. പരിസ്ഥിതി സൗഹൃദ ഡിസൈനുക വലിയ രീതിയിലാണ് മേരി പ്രചരിപ്പിച്ചത്. എന്നാല്‍ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളും നിയമപരമായ വേര്‍പിരിയല്‍ നടപടികള്‍ നടക്കുന്നതിനിടയിലാണ് അവര്‍ ആത്മഹത്യ ചെയ്തത്. കോണര്‍ കെന്നഡിക്ക് മൂന്ന് സഹോദരങ്ങളാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author