SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ebola Outbreak: എബോള വ്യാപനം; ഡിആർ കോംഗോയിലെ മരണനിരക്ക് 5000 കടന്നു, അതിവേഗ രോഗവ്യാപനത്തിൽ ആശങ്ക

International

എബോള രോഗവ്യാപനത്തിൻറെ പ്രഭവ കേന്ദ്രം ഇട്ടൂരി പ്രവിശ്യയാണെന്ന് ഡിആർ കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Nov 01, 2026, 06:29 PM | Updated: Nov 01, 2026, 06:29 PM

ഡിആർ കോംഗോയിലെ എബോള രോഗവ്യാപനം അതിരൂക്ഷം. എബോള ബാധിച്ചുള്ള മരണസംഖ്യ 5000 കടന്നു. 10,300 പേരാണ് രോഗം സ്ഥിരീകരിച്ചവർ. 26 പ്രവിശ്യകളിൽ എട്ടെണ്ണത്തിലും ഇപ്പോൾ രോഗബാധ റിപ്പോർട്ട് ചെയ്തതായി സർക്കാർ വ്യക്തമാക്കുന്നു.

നിലവിൽ 48.6 ശതമാനം ആണ് രോഗബാധമൂലമുള്ള മരണനിരക്ക്. മെയ് മാസത്തിലാണ് രോഗവ്യാപനം ആരംഭിച്ചത്. എന്നാൽ, ഓഗസ്റ്റോടെ രോഗവ്യാപനം ഏറ്റവും മാരകമായി മാറി. എബോള മഹാമാരിയുടെ പ്രഭവകേന്ദ്രം ഇട്ടൂരി പ്രവിശ്യയാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

നൈജീരിയ, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ഡിആർ കോംഗോയുടെ ചരിത്രത്തിലെ പതിനേഴാമത്തെ രോഗവ്യാപനം ആണിത്. ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രോഗവ്യാപനവും ആണിത്.

വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതായും പരിശോധനയും ചികിത്സയും പുരോഗമിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിലെ രോഗവ്യാപനത്തിന് പിന്നിലെ കാരണം ബൂൻഡിബുഗ്യോ വകഭേദം ആണ്. ഇതിന് വാക്സിനോ കൃത്യമായ ചികിത്സയോ നിലവിലില്ല. വളരെ വേഗത്തിലാണ് നിലവിലെ രോഗവ്യാപനം മരണത്തിലേക്ക് നയിക്കുന്നതെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author