Houthi Attack: റിയാദിൽ വീണ്ടും ഹൂതി ആക്രമണം; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്
ആക്രമണത്തിൽ പരിക്കേറ്റ 11 പേരിൽ രണ്ട് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു.
റിയാദ്: സൌദി അറേബ്യയുടെ തലസ്ഥാനമായ റിദാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ടവർ ലക്ഷ്യമാക്കി ഹൂതി ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു.
റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ടവർ ഹൂതി വിമതർ ആക്രമിച്ചതിനെ തുടർന്ന് 11 പേർക്ക് പരിക്കേറ്റതായി സൌദി അറേബ്യയുടെ സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് സൌദി പൌരന്മാരും രണ്ട് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ആക്രമണത്തെ ചെറുക്കുമെന്നും സൌദി വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി സൌദി അറേബ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും പരിക്കേറ്റവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി. സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികൾ ആക്രമണം തുടരുകയാണ്. ശക്തമായ തിരിച്ചടി നൽകുന്നതായി സൌദി അറേബ്യ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.