iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

SAUDI HOUTHI MISSILE ATTACK:റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ്! സൗദിയിൽ വീണ്ടും തീമഴ..

@ZeeMalayalam1d ago
#Saudi Arabia
Houthi Attack: റിയാദിനെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സൗദി അറേബ്യ

Houthi Attack: റിയാദിനെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സൗദി അറേബ്യ

റിയാദ്: യെമനിലെ ഹൂതി വിമതർ സൌദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതായി സൌദി അറേബ്യ സ്ഥിരീകരിച്ചു. ഇറാൻ ബന്ധമുള്ള വിമത സംഘടനയായ ഹൂതികളുമായുള്ള പോരാട്ടം ശക്തമായതിന് ശേഷം ആദ്യമായാണ് റിയാദിന് നേരെ ഇത്തരത്തിലൊരു ആക്രമണശ്രമം ഉണ്ടാകുന്നത്. പുലർച്ചെ നടന്ന ആക്രമണ ശ്രമം തടഞ്ഞതായി സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. റിയാദിൽ വൻ സ്ഫോടന ശബ്ദം കേട്ടതായും തുടർന്ന് വിമാനത്താവളത്തിന് സമീപം പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റെഡ് സീ പോർട്ട് നഗരമായ യാൻബു, തായിഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മറ്റ് ആക്രമണ ശ്രമങ്ങളെയും പരാജയപ്പെടുത്തിയതായി സഖ്യസേന അറിയിച്ചു. യാൻബുവിലാണ് സൌദിയുടെ പ്രധാന എണ്ണ-വാതക പ്രധാന പൈപ്പ് ലൈൻ അവസാനിക്കുന്നത്. റിയാദിലെ പ്രധാന കേന്ദ്രങ്ങളും യാൻബുവിലെ സൌദിയിലെ അരാംകോയുടെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും അവിടെ വൻ തീപിടിത്തമുണ്ടായതായും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഇത് സംബന്ധിച്ച തെളിവുകളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജറനൽ യഹ്യ സരി അവകാശപ്പെട്ടു. യെമനിലെ സനാ നഗരത്തെ ലക്ഷ്യമിട്ട് സൌദി സഖ്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണെന്നും യഹ്യ വ്യക്തമാക്കി. യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാനമായ മോഖ നഗരവും റെഡ് സീയുടെ തെക്കേ അറ്റത്തുള്ള ബാബ് എൽ മന്ദെബ് കടലിടുക്കിലെ ദ്വീപുകളും പിടിച്ചെടുത്തിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Saudi Arabia: സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഹൂതികൾ; ദൃശ്യങ്ങൾ പുറത്തുവിട്ടു

Saudi Arabia: സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഹൂതികൾ; ദൃശ്യങ്ങൾ പുറത്തുവിട്ടു

യെമനിലെ മാർബ് പ്രവിശ്യയിൽ വച്ച് സൌദി റോയൽ എയർഫോഴ്സിൻറെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി യെമനിലെ ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. പ്രാദേശികമായി നിർമിച്ച സർഫെയ്സ് ടു എയർ (എസ്എഎം) ഉപയോഗിച്ചാണ് വിമാനം തകർത്തതെന്നും സരീ പറഞ്ഞു. ഈ ആഴ്ചയിൽ സൌദി സഖ്യസേന 450ൽ അധികം തവണ വ്യോമാക്രമണങ്ങൾ നടത്തിയതായി സരീ ആരോപിച്ചു. തകർന്ന വിമാനത്തിൻറെ അവശിഷ്ടങ്ങൾ തിരഞ്ഞെത്തിയ സൌദി സേനയുടെ എഫ്-15, ടൈഫൂൺ വിമാനങ്ങളെ ഇതേ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തങ്ങൾ തിരിച്ചയച്ചതായും ഹൂതികൾ അവകാശപ്പെട്ടു. മെക്ക ലക്ഷ്യമിട്ടെന്ന ആരോപണം തള്ളി ഹൂതികൾ ഇസ്ലാമിൻറെ വിശുദ്ധ നഗരമായ മെക്ക ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയെന്ന സൌദി സഖ്യസേനയുടെ ആരോപണം തള്ളി ഹൂതി വക്താവ്. മെക്ക ഉൾപ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങൾക്ക് തങ്ങളിൽ നിന്ന് യാതൊരുവിധ ഭീഷണിയുമില്ലെന്നും തങ്ങളുടെ ആക്രമണങ്ങൾ സൌദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നും യഹ്യ സരീ പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾ അതേസമയം, സൌദി അറേബ്യയിലെ ഖമീസ് മുഷൈതിലുള്ള സൈനിക താവളത്തിനും യാൻബുവിലെ അരാംകോ എണ്ണ ഉത്പാദന കേന്ദ്രത്തിനും നേരെ ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഈ രണ്ട് ആക്രമണങ്ങളെക്കുറിച്ചും സൌദി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

mecca drone attack: മക്ക ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണശ്രമം

@ZeeMalayalam5d ago
#Saudi Arabia
Mecca Air Alert: മക്കയിൽ ചരിത്രത്തിലാദ്യമായി വ്യോമാക്രമണ ജാഗ്രതാ നിർദേശം, സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതികൾ

Mecca Air Alert: മക്കയിൽ ചരിത്രത്തിലാദ്യമായി വ്യോമാക്രമണ ജാഗ്രതാ നിർദേശം, സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതികൾ

മക്ക: ഹൂതി വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് മക്ക, ജിദ്ദ, തായിഫ് മേഖലകളിൽ സൗദി അറേബ്യ ജാഗ്രതാ നിർദേശം നൽകി. സൗദിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മക്കയിൽ ഇത്തരമൊരു വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്നത്. മക്കയിൽ നിരോധിത വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ഹൂതികളുടെ ഡ്രോൺ സൗദിയുടെ വ്യോമ പ്രതിരോധ സേന നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള യെമൻ സർക്കാരും തമ്മിലുള്ള പുതിയ പോരാട്ടങ്ങൾ റിയാദിനെയും ഈ സംഘർഷത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഹൂതികൾ രാജ്യത്തിന് മേൽ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിലെ സൗദി കപ്പലുകൾ ലക്ഷ്യമിടുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (MED) വിമാന സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. ഹൂതികൾ യെമനിൽ നിന്ന് നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്ത് 13 പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായത്. സൗദി സഖ്യവും ഇസ്ലാമിക് കോർപ്പറേഷനും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. രണ്ട് വിശുദ്ധ പള്ളികളുടെയും തീർത്ഥാടകരുടെയും സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി. കൂടുതൽ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഖ്യം മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മക്ക ലക്ഷ്യമാക്കി വന്ന ഡ്രോൺ സൗദി വെടിവെച്ചിട്ടു എന്ന വാർത്ത ഹൂതികൾ തള്ളിക്കളഞ്ഞു. മക്കയെ ലക്ഷ്യമിട്ടു എന്ന വാദം ആരെയും കബളിപ്പിക്കാത്ത പഴയ ഒരു നുണയാണെന്ന് ഹൂതികളുടെ പൊളിറ്റ് ബ്യൂറോ അംഗം ഹേസം അൽ-അസാദ് എക്സിൽ കുറിച്ചു. ഈ ആഴ്ച സൗദിക്കെതിരെ ഹൂതികൾ വലിയ തോതിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇത് എണ്ണക്കമ്പനികളിൽ തീപിടുത്തമുണ്ടാക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല പടിഞ്ഞാറൻ യെമനിൽ തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 8 സർക്കാർ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ സൗദിയിലെ കിംഗ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വലിയ രീതിയിൽ ആക്രമണം നടത്തി. ജൂലൈ മാസത്തിൽ യെമൻ ആഭ്യന്തരയുദ്ധം വീണ്ടും ശക്തമാക്കിയതോടെയാണ് ഹൂതികളും സൗദി പിന്തുണയുള്ള സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പുനരാരംഭിച്ചത്. ഇതോടെ സൗദി അറേബ്യയ്ക്ക് മേൽ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിലെ സൗദി കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തത് സംഘർഷം വീണ്ടും കനക്കാൻ കാരണമായി. സൗദി അറേബ്യ യെമനിലെ ജനങ്ങൾക്കെതിരായ ആക്രമണം തുടരുന്നിടത്തോളം കാലം തങ്ങളുടെ തിരിച്ചടി ശക്തമായി തുടരുമെന്ന് ഹൂതി പൊളിറ്റ് ബ്യൂറോ അംഗം ഹേസം അൽ-അസാദ് വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Middle East Conflicts: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; സൗദി വ്യോമത്താവളം  ആക്രമിച്ച്  ഹൂതികൾ

Middle East Conflicts: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; സൗദി വ്യോമത്താവളം ആക്രമിച്ച് ഹൂതികൾ

സൗദി: യെമൻ അതിർത്തിയിലെ സൗദി ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിനുനേരെ ഹൂതികളുടെ കനത്ത ആക്രമണം. വ്യോമത്താവളം ലക്‌ഷ്യം വച്ചുകൊണ്ട് ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് തൊടുത്തുവിട്ടതെന്ന് ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം അറിയിച്ചിട്ടുണ്ട്. വ്യോമതാവളത്തിലെ യുദ്ധ വിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങറുകള്‍, റഡാര്‍ സംവിധാനങ്ങള്‍, റണ്‍വേകള്‍, ആയുധപ്പുരകള്‍ എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം. സൗദിയുടെ പിന്തുണയുള്ള യെമൻ സേനയും ഇറാൻപക്ഷ ഹൂതികളും തമ്മിലുള്ള പോരാട്ടം ചെങ്കടൽ തീരത്തെ യെമൻ പ്രവിശ്യകളിൽ രൂക്ഷമായി തുടരുന്നുണ്ട്. ഇതിനിടയിൽ പലായനം ചെയ്ത ജനങ്ങളുടെ എണ്ണം 85,000 കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സൗദി യെമനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് പുതിയ ആക്രമണമെന്നാണ് ഹൂതികള്‍ പറയുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ പുതിയ സംഭവവി കാസങ്ങള്‍ വിലയിരുത്തുന്നത്. മുമ്പ് ഹൂതികള്‍ ആക്രമിച്ച മറ്റ് മൂന്ന് തെക്കന്‍ നഗരങ്ങളിലും സൗദി അധികൃതര്‍ താല്‍ക്കാലിക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി ഇതിനിടയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധത്തിൽ യുഎസ് സഹായം സൗദി തേടിയിരുന്നുവെങ്കിലും ഹൂതികൾക്കെതിരെ നേരിട്ടു യുദ്ധത്തിനില്ലെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. അതേസമയം ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളും ഇറാനുമായി ഇന്നലെ ഒമാനിൽ നടത്താൻ നിശ്ചയിച്ച യോഗം മാറ്റിയിട്ടുണ്ട്. പൊതുധാരണ രൂപപ്പെടാത്തതിനാലാണു യോഗം മാറ്റിയതെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more