SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Houthi Attack: റിയാദിലെ ഏറ്റവും ഉയരുമുള്ള കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം; നാശനഷ്ടങ്ങൾ സ്ഥിരീകരിച്ച് സൗദി അറേബ്യ

International

സൗദി 'സോവറിൻ വെൽത്ത് ഫണ്ടിന്റെ' ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്.

Written By Roniya Baby Updated by Roniya Baby
Published: Nov 20, 2026, 09:40 PM | Updated: Nov 20, 2026, 09:40 PM

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തി. സൗദി 'സോവറിൻ വെൽത്ത് ഫണ്ടിന്റെ' ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി സൗദി ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള ടവറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സിവിൽ ഡിഫൻസ് വിഭാഗം ഉടനടി സ്ഥലത്തെത്തുകയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

മിസൈലാക്രമണത്തിൽ ഈ ടവറിലെയും തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളിലെയും നിരവധി നിലകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. എങ്കിലും, സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് സൗദി സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് റിയാദിലെ സാമ്പത്തിക കേന്ദ്രങ്ങളിലെ പ്രമുഖ കെട്ടിടങ്ങൾ ഹൂതി ആക്രമണത്തിന് ഇരയാകുന്നത്. നേരത്തെ നവംബർ എട്ടിന് നടന്ന സമാനമായ ആക്രമണത്തിൽ സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author