Houthi Attack: റിയാദിനെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സൗദി അറേബ്യ
Riyadh Attack: റെഡ് സീ പോർട്ട് നഗരമായ യാൻബു, തായിഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ട്
റിയാദ്: യെമനിലെ ഹൂതി വിമതർ സൌദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതായി സൌദി അറേബ്യ സ്ഥിരീകരിച്ചു. ഇറാൻ ബന്ധമുള്ള വിമത സംഘടനയായ ഹൂതികളുമായുള്ള പോരാട്ടം ശക്തമായതിന് ശേഷം ആദ്യമായാണ് റിയാദിന് നേരെ ഇത്തരത്തിലൊരു ആക്രമണശ്രമം ഉണ്ടാകുന്നത്.
പുലർച്ചെ നടന്ന ആക്രമണ ശ്രമം തടഞ്ഞതായി സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. റിയാദിൽ വൻ സ്ഫോടന ശബ്ദം കേട്ടതായും തുടർന്ന് വിമാനത്താവളത്തിന് സമീപം പുക ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
റെഡ് സീ പോർട്ട് നഗരമായ യാൻബു, തായിഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മറ്റ് ആക്രമണ ശ്രമങ്ങളെയും പരാജയപ്പെടുത്തിയതായി സഖ്യസേന അറിയിച്ചു. യാൻബുവിലാണ് സൌദിയുടെ പ്രധാന എണ്ണ-വാതക പ്രധാന പൈപ്പ് ലൈൻ അവസാനിക്കുന്നത്.
റിയാദിലെ പ്രധാന കേന്ദ്രങ്ങളും യാൻബുവിലെ സൌദിയിലെ അരാംകോയുടെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും അവിടെ വൻ തീപിടിത്തമുണ്ടായതായും ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ, ഇത് സംബന്ധിച്ച തെളിവുകളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജറനൽ യഹ്യ സരി അവകാശപ്പെട്ടു. യെമനിലെ സനാ നഗരത്തെ ലക്ഷ്യമിട്ട് സൌദി സഖ്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണെന്നും യഹ്യ വ്യക്തമാക്കി. യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാനമായ മോഖ നഗരവും റെഡ് സീയുടെ തെക്കേ അറ്റത്തുള്ള ബാബ് എൽ മന്ദെബ് കടലിടുക്കിലെ ദ്വീപുകളും പിടിച്ചെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.