Imran Khan Sisters: ഇമ്രാൻ ഖാന്റെ സഹോദരിയുടെ ആരോഗ്യനില വഷളായി, ആശുപത്രിയിലേക്ക് മാറ്റി
ജയിലിന്‍ കഴിയുന്ന ഇമ്രാൻ ഖാന്റെ സഹോദരി നൊറീന്‍ നിയാസിയുടെ ആരോഗ്യനില വഷളായി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൊറീൻ നിയാസിയുടെ ആരോഗ്യനില ജയിലിൽ വെച്ച് വഷളായി. നൊറീനെ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ നിന്ന് പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തെ അറിയിക്കാതെയാണ് നൊറീനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഇവരുടെ അഭിഭാഷകൻ റാണ മുദസ്സർ ഉമർ അറിയിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യം വഷളായി
70-കാരിയായ നൊറീൻ ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിട്ടത്. തുടർന്ന് അവരെ പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിലേക്ക് മാറ്റി. നിലവിൽ ഡോക്ടർമാർ പരിശോധനകൾ നടത്തിവരികയാണ്. നൊറീൻറെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇംറാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) അദ്ദേഹത്തിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രക്ഷോഭങ്ങളും മാർച്ചുകളും സെപ്റ്റംബർ 27-ന് നടത്താൻ ആഹ്വാനം ചെയ്തിരുന്നു ഇത് തടയാനാണ് ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരായ അലീമ ഖാൻ, ഉസ്മ ഖാൻ, നൊറീൻ നിയാസി എന്നിവർ സെപ്റ്റംബർ 21-ന് അറസ്റ്റ് ചെയ്തത്. 1960-ലെ മെയിന്റനൻസ് ഓഫ് പബ്ലിക് ഓർഡർ ആക്ട് സെക്ഷൻ 3 പ്രകാരമാണ് മൂവരെയും തടവിലാക്കിയത്.
കസ്റ്റഡി കാലാവധി നീട്ടി
അടുത്തിടെയാണ് മൂന്ന് സഹോദരിമാരുടെയും കസ്റ്റഡി കാലാവധി പഞ്ചാബ് സർക്കാർ 30 ദിവസത്തേക്ക് കൂടി നീട്ടിയത്. സഹോദരിമാരുടെ തടവിനെ ചോദ്യം ചെയ്തുകൊണ്ട് അലീമ ഖാന്റെ മകൻ ഷഹ്റെസ് ഖാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ പഞ്ചാബ് ഹോം സെക്രട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ച കോടതി ഹർജി തള്ളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.