SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Canada Indian Death: കാനഡയിൽ കത്തുന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യൻ യുവാവിന്റേത്, ആസൂത്രിത കൊലപാതകമെന്ന് സംശയം

International

കാനഡയിലെ ലാം​ഗ്ലിയിൽ കത്തുന്ന കാറിനുള്ളിൽ കണ്ടെത്തിയ 25-കാരനായ ഇന്ത്യൻ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സംശയം.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 19, 2026, 10:57 AM | Updated: Nov 19, 2026, 10:57 AM

ടൊറന്റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ലാം​ഗ്ലി പ്രദേശത്ത് കത്തുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 25-കാരനായ ഇന്ത്യക്കാരന്റേത് കൊലപാതകമെന്ന് സംശയം. സറേ നിവാസിയായ തുഷാർ ശർമ്മയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്.

ഒക്ടോബർ 29-ന് രാത്രി 10.30-നാണ് ലാം​ഗ്ലിയിൽ ഒരു വാഹനത്തിന് തീപിടിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന് (RCMP) വിവരം ലഭിച്ചത്. തീയണയ്ക്കാനെത്തിയ അ​ഗ്നിശമന സേനാം​ഗങ്ങളാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം ആദ്യം കണ്ടെത്തിയത്.

പ്രാഥമിക തെളിവുകൾ പ്രകാരം കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് നടന്നതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ സംശയിക്കുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

കേസിന്റെ ​ഗൗരവം കണക്കിലെടുത്ത് കാനഡയിലെ ഇന്റ​ഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റി​ഗേഷൻ ടീം (​​IHIT) അന്വേഷണം ഏറ്റെടുത്തു. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്, ഫോറൻസിക് വിഭാ​ഗം, ബി. സി. കൊറോണേഴ്സ് സർവീസ് എന്നിവരും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്.

മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ ക്രമവും കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് തുഷാർ എവിടെയായിരുന്നുവെന്നും ആരൊക്കെയായിട്ടാണ് ബന്ധപ്പെട്ടിരുന്നതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

തുഷാർ ശർമ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നും കാനഡയിൽ അദ്ദേഹത്തിന് വളരെ കുറച്ച് പരിചയക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. ജോലി ആവശ്യത്തിനായി കാനഡയിലെത്തിയ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author