SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

US Iran Tensions: ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; ഒരു കുട്ടിയടക്കം നാല് മരണം, തിരിച്ചടിച്ച് ഇറാൻ

US Iran Tensions: ആക്രമണം ഉണ്ടായത് ഹോർമുസ് കടലിടുക്കിനടുത്തുള്ള ഹോർമോസ്ഗാൻ പ്രവിശ്യയിലാണ്.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 02, 2026, 07:46 AM | Updated: Sep 02, 2026, 07:46 AM

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാന്റെ തെക്കൻ മേഖല ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമക്രമണം. ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാലുപേർക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുകയാണ്.

ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. കൂടാതെ ബഹ്റൈനിലും കുവൈറ്റിലും ഇറാൻ്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇരിക്കാനിലേക്കുള്ള അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

സിറിക്കിൽ നടന്ന ആക്രമണത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകർന്നതായും റിപ്പോർട്ടുണ്ട്‌. ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. അപകടം ഉണ്ടായത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണങ്ങളുടെ ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്. ഹോർമൂസിൽ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും കടലിൽ മൈനുകൾ സ്ഥാപിക്കാനും ഇറാൻ ശ്രമിച്ചതായും ജോർദാനിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author