iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
ഒമാനിൽ എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം, 2 ഇന്ത്യൻ നാവികരെ കാണാനില്ല, അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ഒമാനിൽ എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം, 2 ഇന്ത്യൻ നാവികരെ കാണാനില്ല, അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ദുബായ്: ഒമാനിലെ സോഹർ ആങ്കറേജിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. ആക്രമണം നടന്നത് 11 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച നിക്കരാഗ്വ പതാകയേന്തിയ ടാങ്കർ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിലാണ്. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. 11 പേരിൽ 9 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച കപ്പലിന് നേരെ സോഹാര്‍ ആങ്കറേജില്‍ വെച്ച് ഡ്രോണ്‍ ആക്രമണമുണ്ടായതായി മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എക്‌സിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പ്രാദേശിക കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടന്നുവരികയാണെന്നും ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം കാണാതായവരെ കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഒമാൻ എംബസിയും അറിയിച്ചിട്ടുണ്ട്.

Tap to read more
Strait Of Hormuz: ഹോർമുസിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം; 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 നാവികർക്ക് പരിക്ക്

Strait Of Hormuz: ഹോർമുസിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം; 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 നാവികർക്ക് പരിക്ക്

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വീണ്ടും വിദേശ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ഒമാൻ തീരത്തിന് സമീപത്തുവെച്ചുണ്ടായ ആക്രമണത്തിൽ 12 നാവികർക്ക് പരിക്കേറ്റു. ഇതിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പനാമ പതാക വഹിച്ചുള്ള 'എംടി ഓൺ പീസ്' എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നു. പരിക്കേറ്റ 12 പേരിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണ്. ഇവരെ ഒമാൻ നാവികസേനയുടെ സഹായത്തോടെ അൽ കസബയിലെത്തിച്ച് പ്രാദേശിക ആശുപത്രിയിൽ അടിയന്തര ചികിത്സ ഉറപ്പാക്കിയതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നാവികരെ വേഗത്തിൽ ഒഴിപ്പിക്കാൻ സഹായിച്ച ഒമാൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. അന്താരാഷ്ട്ര സമുദ്രപാതകളിലെ വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇത്തരം നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും സമുദ്ര വാണിജ്യ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ഹോർമുസ് തീരത്ത് ഇറാൻ സുരക്ഷ കൂട്ടിയിട്ടുണ്ട്. അമേരിക്ക ഇനി ആക്രമണത്തിന് മുതിർന്നാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അത് വൻ നാശത്തിന് കാരണമാകുമെന്നും ഇറാൻ നാഷണൽ സെക്യൂരിറ്റി കമ്മിഷൻ ചെയർമാൻ ഇബ്രാഹിം അസീസി പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
US Iran Tensions: ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; ഒരു കുട്ടിയടക്കം നാല് മരണം, തിരിച്ചടിച്ച് ഇറാൻ

US Iran Tensions: ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; ഒരു കുട്ടിയടക്കം നാല് മരണം, തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാന്റെ തെക്കൻ മേഖല ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമക്രമണം. ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാലുപേർക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. കൂടാതെ ബഹ്റൈനിലും കുവൈറ്റിലും ഇറാൻ്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇരിക്കാനിലേക്കുള്ള അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. സിറിക്കിൽ നടന്ന ആക്രമണത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകർന്നതായും റിപ്പോർട്ടുണ്ട്‌. ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. അപകടം ഉണ്ടായത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണങ്ങളുടെ ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്. ഹോർമൂസിൽ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും കടലിൽ മൈനുകൾ സ്ഥാപിക്കാനും ഇറാൻ ശ്രമിച്ചതായും ജോർദാനിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more