SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Iran US War Updates: സാമ്പത്തിക നടപടികൾ കടുപ്പിച്ച് യുഎസ്; അമേരിക്ക തോൽക്കും, കടബാധ്യതയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് ഇറാൻ

Iran US War Latest Updates: ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുന്നത്.

Written By Roniya Baby Updated by Roniya Baby
Published: Aug 20, 2026, 04:06 PM | Updated: Aug 20, 2026, 04:06 PM

ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത അത്രയും കടുത്ത സാമ്പത്തിക നടപടികളാണ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്.

യുഎസുമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെയാണ് കൂടുതൽ കടുത്ത സാമ്പത്തിക നടപടികൾ ട്രംപ് പ്രഖ്യാപിച്ചത്.

എന്നാൽ അമേരിക്കയുടെ പുതിയ സാമ്പത്തിക യുദ്ധവും പരാജയപ്പെടുമെന്ന് ഇറാൻ വ്യക്തമാക്കി. യുഎസിന്റെ കുതിച്ചുയർന്ന കടബാധ്യതയിൽ നിന്നും പലിശനിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഡൊണാൾഡ് ട്രംപിന്റെ ഭാ​ഗത്തുനിന്നുണ്ടാകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര​ഗ്ചി വ്യക്തമാക്കി. ആ​ഗോള സമ്പദ് വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും യുഎസിന്റെ സാമ്പത്തിക ഭീകരവാദം ഭീഷണിയാണെന്നും അര​ഗ്ചി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് എതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി കരാറിലെത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് സാമ്പത്തിക ഉപരോധം ശക്തമാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

അതിനാൽ തന്നെ ഒരു രാജ്യത്തിനെതിരെയും ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത വിധത്തിൽ വളരെ കഠിനമായിരിക്കും ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന് ഏതെങ്കിലും തരത്തിൽ സഹായങ്ങൾ നൽകുന്ന രാജ്യങ്ങൾക്കെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സാമ്പത്തികം, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ വഴി ഇറാനെ സഹായിക്കുന്ന ഏത് രാജ്യത്തിനും നടപടികൾ ബാധകമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

അതേസമയം, യൂറോപ്പിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഏത് ഭീഷണിയും നേരിടാൻ സജ്ജമാണെന്ന് നാറ്റോ സഖ്യം വ്യക്തമാക്കി. തങ്ങളുടെ അം​ഗ രാജ്യങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നാറ്റോ വക്താവ് അറിയിച്ചു. യുദ്ധം കൂടുതൽ വ്യാപിക്കുന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാ​ഗത്ത് നിന്ന് നടപടികൾ ഉണ്ടാകുകയാണെങ്കിൽ യൂറോപ്പിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെക്കുറിച്ച് ഇറാൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author