SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

US Midterm Election 2026: ഇറാനുമായുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് ജെ ഡി വാൻസ്

International

US Midterm Poll Results: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടക്കാല തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ഇറാൻ യുദ്ധമാണ് കാരണമെന്ന് ജെഡി വാൻസ്

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 05, 2026, 09:27 AM | Updated: Nov 05, 2026, 09:27 AM

വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എക്‌സിലൂടെയാണ് വൺസ് തന്റെ പ്രതികരണത്തെ രേഖപ്പെടുത്തിയത്.

നമ്മുടെ പരാജയ ആക്രണം യുദ്ധമാണെന്നും ഇക്കാര്യം പ്രസിഡന്റും ഇന്നലെ രാത്രി വ്യക്തമാക്കിയെന്നുമാണ് വാൻസ്‌ കുറിച്ചത്. മാത്രമല്ല അടുത്ത ആറ് വർഷത്തേക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഈ യുദ്ധത്തിന്റെ പേരിൽ സംഭവിച്ചതാണെങ്കിലും യുദ്ധം അതിന് അർഹമായിരുന്നുവെന്ന് വാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടാതെ 2024 ൽ ട്രംപ്-വാൻസ് സഖ്യത്തിന് വോട്ട് ചെയ്ത നിരവധി പേർ 2026 ൽ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തത് പ്രധാന പ്രശ്‌നമാണെന്നും വാൻസ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് ട്രംപും നേരത്തെ തുറന്ന് സമ്മതിച്ചിരുന്നു. എങ്കിലും ഇറാനിൽ താൻ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ യുദ്ധത്തിൽ ഖേദമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല ഇന്ധന വില വർധനവും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. ഇനിയുള്ള രണ്ട് വര്‍ഷക്കാലം അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഒട്ടനേകം പ്രതിസന്ധികള്‍ ട്രംപ് അതിജീവിക്കേണ്ടി വരുമെന്നത് ഇതോടെ ഉറപ്പായി. പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലേക്കും ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തി. ടെക്സസ്, കൻസാസ്, സൗത്ത് കരോലിന, ഒഹായോ, അയോവ, നോർത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് സീറ്റുകൾ റിപ്പബ്ലിക്കൻമാരിൽ നിന്നും ഡെമോക്രാറ്റുകൾ കയ്യടക്കി. മെയ്നിലും ഡെമോക്രാറ്റുകൾ നിർണായക വിജയം നേടി. ഈ വിജയങ്ങൾ കേവലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി മാത്രം കാണാനാകില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകളിലും ട്രംപിന്റെ ഭരണത്തോടുള്ള അസംതൃപ്തി പ്രകടമായെന്ന രാഷ്ട്രീയ സൂചനയാണ് ഈ ഫലം നൽകുന്നത് എന്നത് വ്യക്തം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author