SOCIAL MEDIA

Newsletter

PARTNER SITES
icons International icons Kerala icons National icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Jensen Huang: വിവാദങ്ങൾ നീങ്ങി! ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്

International

ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Edited by Karthika V Updated by Karthika V
Published: Nov 23, 2026, 09:13 PM | Updated: Nov 23, 2026, 09:13 PM

ജെൻസൻ ഹുവാങ് എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി. വ്യക്തിപരമായ വിവാദങ്ങളും ചാരബന്ധം സംബന്ധിച്ച ആരോപണങ്ങളെയും തുടർന്ന് ഇദ്ദേഹം നേരത്തെ രാജിവച്ചിരുന്നു. ഇപ്പോൾ വീണ്ടും കമ്പനി മേധാവിയായി തിരിച്ചെത്തിയിരിക്കുകയാണ്. കമ്പനിയുടെ പ്രസിഡന്റായും സിഇഒ ആയും ഡയറക്ടർ ബോർഡ് അംഗമായും ഹുവാങിനെ നിയമിക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡ് ഏകകണ്ഠേനെ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം നവംബർ 23, അതായത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബോർഡ് അറിയിച്ചു.

ഹുവാങുമായി നടത്തിയ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് ബോർഡിന്റെ തീരുമാനം. ഹുവാങ്ങിന്റെ കമ്പനിയെ നയിക്കാനുള്ള കഴിവിലും ബോർഡിനോട് അദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞതിലും തൃപ്തിയുണ്ടെന്ന് ഡയറക്ടർമാർ അറിയിച്ചു. അമേരിക്കൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നും അഭിപ്രായം തേടിയ ശേഷമാണ് ബോർഡ് ഹുവാങിനെ തിരിച്ചെടുക്കുന്നതിൽ തീരുമാനമെടുത്തത്. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ല ഹുവാങിന്റെ തിരിച്ചുവരവ് എന്നാണ് വിലയിരുത്തൽ.

ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആലിസ് ഹുവാങ് എന്ന യുവതിയുമായി ഹുവാങിന് ബന്ധമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ ബന്ധത്തിലൂടെ യുഎസിന്റെ രഹസ്യ വിവരങ്ങളോ നിയന്ത്രിത സെമികണ്ടക്ടർ സാങ്കേതികവിദ്യയോ ചൈനയ്ക്ക് കൈമാറപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയും ഉയർന്നിരുന്നു. മറ്റ് സ്ത്രീകളുമായും ഹുവാങിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സിഇഒ സ്ഥാനവും ഡയറക്ടർ ബോർഡ് അംഗത്വവും അദ്ദേഹം രാജിവെച്ചത്.

ഹുവാങ് സ്ഥാനമൊഴിഞ്ഞപ്പോൾ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസിനായിരുന്നു ഇടക്കാല സിഇഒയുടെ ചുമതല നൽകിയിരുന്നത്. ഇടക്കാല സിഇഒ സ്ഥാനം വഹിച്ചതിന് കൊളെറ്റ് ക്രെസിന് ഡയറക്ടർ ബോർഡ് നന്ദി അറിയിച്ചു.

തിരിച്ചുവരവിൽ സന്തോഷമുണ്ടെന്ന് ഹുവാങ് പ്രതികരിച്ചു. കമ്പനിയെ നയിക്കാനുള്ള ഉത്തരവാദിത്തം കൂടുതൽ പ്രതിബദ്ധതയോടെ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീണ്ടും അവസരം നൽകിയ ഡയറക്ടർ ബോർഡിനും ഇടക്കാലത്ത് കമ്പനിയെ നയിച്ച ഉദ്യോഗസ്ഥർക്കും ഹുവാങ് നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം, ഹുവാങിനെതിരായ ആരോപണങ്ങളിലുള്ള അന്വേഷണം എൻവിഡിയ തുടരും. സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെട്ട സമിതിയായിരിക്കും അന്വേഷണം തുടരുകയെന്ന് കമ്പനി വ്യക്തമാക്കി. ദേശീയ സുരക്ഷയും കയറ്റുമതി നിയന്ത്രണങ്ങളും നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, കമ്പനിയിൽ പുതിയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author